അരിക്കുളം : കെയുടിഎ കോഴിക്കോട് റവന്യൂ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി കെ നായർ മെമ്മോറിയൽ സ്കൂൾ മുൻ ഉർദു അധ്യാപകനും, മുൻ കെയുടിഎ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന വി. വി .എം ബഷീർ മാസ്റ്ററെ അധ്യാപക ദിനത്തിൽ ആദരിച്ചു.കെയുടിഎ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശ്രീ റഷീദ് പാണ്ടിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് വി കെ സരിത ആധ്യക്ഷ്യം വഹിച്ചു. പേരാമ്പ്ര സബ്ജില്ലാ പ്രസിഡന്റ് സുജിത്ത് എൻ പി , രാമചന്ദ്രൻ നീലാംബരി, സിജി കെ , ഷെറീന തുടങ്ങിയവർ സംസാരിച്ചു . വി വി എം ബഷീർ മറുപടി പറഞ്ഞു.
--- പരസ്യം ---