കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനത്തിൽ ദീർഘകാലം പ്രധാന അധ്യാപകനും കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡൻ്റ് തുടങ്ങിയ നിരവധി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ച സി. ഹരീന്ദ്രൻ മാസ്റ്ററെ ആദരിച്ചു. വീട്ടിൽ വെച്ച് നടത്തിയ ചടങ്ങിൽ ലൈബ്രറി കൗൺസിൽ അംഗവും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ എം. സുരേഷ് പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് സി.എം വിനോദ് അധ്യക്ഷത വഹിച്ചു. ഐ ശ്രീനിവാസൻ, വി.പി സദാനന്ദൻ, ടി.പി അബൂബക്കർ സി.കെ ബാലകൃഷ്ണൻ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതവും ഡെലീഷ് ബി നന്ദിയും രേഖപ്പെടുത്തി
അധ്യാപകദിനത്തിൽ സി.ഹരീന്ദ്രൻ മാസ്റ്ററെ ആദരിച്ചു
Published on: