--- പരസ്യം ---

അറുപത് വയസ് കഴിഞ്ഞകര്‍ഷക തൊഴിലാളികള്‍ക്ക് 5000 രൂപ പെന്‍ഷന്‍ കൊടുക്കണം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂര്‍: കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ ചേര്‍ന്ന് 60 വയസ് കഴിഞ്ഞ കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് യാതോരു ഉപാതികളും ഇല്ലാതെ പെന്‍ഷന്‍ കൊടുക്കണമെന്നും,5000 രൂപ പെന്‍ഷന്‍ കൊടുക്കണമെന്നും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ DKTF കീഴരിയൂര്‍ മണ്ഡലം കന്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു .
DKTF സംസ്ഥാന പ്രസിഡണ്ട് യൂ.വി.ദിനേഷ് മണി കന്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
DKTF കീഴരിയൂര്‍ ,മണ്ഡലം പ്രസിഡണ്ട് എം കുട്ട്യാലി അദ്ധ്യക്ഷത വഹിച്ചു .DKTF ജില്ലാ പ്രസിഡണ്ട് മനോജ് മാസ്റ്റര്‍ പാലങ്ങാട് മുഖ്യ പ്രഭാഷണം നടത്തി .
ഈവര്‍ഷം SSLC ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് നോട്ട്ബുക്ക് വിതരണം ചെയ്തു. കര്‍ഷക തൊഴിലാളിക്ഷേമനിധിയില്‍ ചേര്‍ന്ന് 60 വയസ് കഴിഞ്ഞ കര്‍ഷക തൊഴിലാളികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
പി സി ,രാധാകൃഷ്ണന്‍ ,വി ടി സുരേന്ദ്രന്‍ ,എന്‍ ഹരിദാസന്‍മാസ്റ്റര്‍ ,കുറുമയില്‍ ബാബു ,കെ കെ ദാസന്‍,കെ യം വേലായുധന്‍ ,ടി പി യൂ
സഫ്, എന്നിവര്‍ സംസാരിച്ചു .കൊല്ലം കണ്ടി വിജയന്‍ സ്വഗതവും എം പി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു .

--- പരസ്യം ---

Leave a Comment