ആര്‍സിസിയില്‍ സീനിയര്‍ റസിഡന്റ്, അസിസ്റ്റന്റ് ; വേറെയുമുണ്ട് ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാവുന്ന താല്‍ക്കാലിക ജോലികള്‍

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

ആര്‍സിസിയില്‍ സീനിയര്‍ റെസിഡന്റ്

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 20 ന് വൈകുന്നേരം 3 മണി വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: www.rcctvm.gov.in.

കരാര്‍ നിയമനം


തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 15ന് വൈകിട്ട് 3.30ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദര്‍ശിക്കുക.


പ്രിന്‍സിപ്പല്‍

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ എറണാകുളം കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററിലെ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് പ്രതിമാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രിന്‍സിപ്പാള്‍/ സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍/ സീനിയര്‍ ഗ്രേഡ് ലക്ചറര്‍ തസ്തികകളില്‍ വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം മാര്‍ച്ച് 25ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം- നന്ദാവനം റോഡ്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം- 695033 വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2737246.

ഗസ്റ്റ് അധ്യാപകര്‍

തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലുള്ള സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ രസതന്ത്ര വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് മാര്‍ച്ച് 10 രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. എംഎസ്സി കെമിസ്ട്രി 60 ശതമാനം മാര്‍ക്കോടെ പാസാകുകയും നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡി യോഗ്യതയുമുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പേര്, മേല്‍വിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി കോളേജിലെ രസതന്ത്ര വിഭാഗം ചേംബറില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.gecbh.ac.in, 0471-2300484.

ട്രെയിനിങ് പ്രോഗ്രാം

റീജിയണല്‍ കാന്‍സര്‍ സെന്റര്‍ അഡ്വാന്‍സ്ഡ് ട്രെയിനിംഗ് ഇന്‍ മൈക്രോബയോളജി എന്ന ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 20 വൈകിട്ട് 4 മണിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും (www.rcctvm.gov.in) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

--- പരസ്യം ---

Leave a Comment

error: Content is protected !!