--- പരസ്യം ---

ആറ് പുതിയ സര്‍വിസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

By neena

Published on:

Follow Us
--- പരസ്യം ---

എയര്‍ ഇന്ത്യ എക്സ്പ്രസ് ഒറ്റദിവസം ആറ് നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ആരംഭിച്ചു. തിരുവനന്തപുരം-ചെന്നൈ, ചെന്നൈ- ഭുവനേശ്വര്‍, ചെന്നൈ-ബാഗ്ഡോഗ്ര, കൊല്‍ക്കത്ത- വാരാണസി, കൊല്‍ക്കത്ത-ഗുവാഹതി, ഗുവാഹതി- ജയ്പൂര്‍ റൂട്ടുകളിലാണ് പുതിയ സര്‍വിസുകള്‍. തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ ആഴ്ച തോറുമുണ്ടായിരുന്ന സര്‍വിസുകളുടെ എണ്ണം രണ്ടില്‍നിന്ന് ഒമ്പതായും വര്‍ധിപ്പിച്ചു. ദിവസവും വൈകീട്ട് 6.50ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് 8.20ന് തിരുവനന്തപുരത്തും തിരികെ രാത്രി 8.50ന് പുറപ്പെട്ട് 10.20ന് ചെന്നൈയിലും എത്തുന്ന തരത്തിലാണ് സര്‍വിസ് ക്രമീകരിച്ചിട്ടുള്ളത്. ആഴ്ചതോറും ആകെ 73 വിമാന സര്‍വിസുകളാണ് തിരുവനന്തപുരത്തുനിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിനുള്ളത്. ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി 12 നേരിട്ടുള്ള സര്‍വിസുകളും 23 വണ്‍സ്റ്റോപ് സര്‍വിസുകളും ഉള്‍പ്പെടെയാണിത്.

--- പരസ്യം ---

Leave a Comment