ഇന്ത്യൻ തപാൽ വകുപ്പിന്റെ അപകട ഇൻഷുറൻസ് മേള27/07/2024 ശനിയാഴ്ച നടുവത്തൂർ യു പി സ്കൂളിന് സമീപം 11-ാം വാർഡ് വികസന സമിതിയുടെ സഹകരണത്തോടെ
തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പെയ്മെന്റസ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനു ആധാർ കാർഡും, 555 രൂപയും, otp ലഭിക്കാനായി ഫോണുമായി നടുവത്തൂർ യു പി സ്കൂളിനു സമീപത്തുള്ള ക്യാമ്പിൽ എത്തുക. വളരെ ചെറിയ പ്രീമിയത്തിൽ ഒരു വർഷത്തേക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ലഭിക്കുന്നതാണ്.
പിന്നീടുള്ള ഒരോ വർഷവും ഈ തുക തന്നെ അടച്ചു പദ്ധതിയിൽ തുടരുവാൻ സാധിക്കും. വാഹനാപകടം മാത്രമല്ല എല്ലാ തരത്തിലുമുള്ള അപകടത്തിനും ഇതിൽ പരിരക്ഷ ലഭിക്കുന്നതാണ്. കൂടാതെ സാധരണ അസുഖത്തിനും, പ്രസവത്തിനും പ്രതിദിനം 500 രൂപ എന്ന രീതിയിൽ ഡെയ്ലി ക്യാഷ് ബെനെഫിറ്റും ലഭിക്കുന്നതാണ്.
ഈ ഇൻഷുറൻസ് പദ്ധതിയുടെ സവിശേഷതകൾ താഴെ പറയുന്നു.
A. Policy Details:
- പോളിസി കാലാവധി: 1 വർഷം
- പ്രവേശന പ്രായം: 18 – 65 വയസ്സ്
- ഇൻഷുറൻസ് തുക: 10 ലക്ഷം രൂപ
B. Coverage Highlights:
- ഈ പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക് അപകട മരണം സംഭവിക്കുകയാണെങ്കിൽ നോമിനിക്ക് 10 ലക്ഷം രുപ ലഭിക്കും
- അപകടം മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആകുകയാണെങ്കിൽ(IPD) 1 ലക്ഷം രൂപ വരെ ക്ലെയിം ലഭിക്കും. കൂടാതെ ദിവസം 500 രൂപ വീതം സാധരണമുറിക്കും 1000 രൂപ ICU നും ലഭിക്കും.
- അപകടം മൂലം സ്ഥിരമായ ആകെ വൈകല്യം സംഭവിക്കുകയാണെങ്കിൽ 10 ലക്ഷം രുപ ലഭിക്കും
- അപകടം മൂലം സ്ഥിരമായ ഭാഗിക വൈകല്യം സംഭവിക്കുകയാണെങ്കിൽ 10 ലക്ഷം രുപ വരെ
- അപകടം മൂലം കോമാസ്റ്റേജിൽ ആകുക ആണെങ്കിൽ മൂന്ന് മാസത്തിന് ശേഷം 10 ആഴ്ച വരെ 10,000 രൂപ വീതം ലഭിക്കും
- അപകടത്തിൽ അസ്ഥികൾ ഒടിയുകയാണെങ്കിൽ (ഗ്രിഡ് അനുസരിച്ച്) 25,000 രൂപ വരെ
- തീ പൊള്ളലുകൾ ഏൽക്കുക ആണെങ്കിൽ (ഗ്രിഡ് അനുസരിച്ച്): 10,000 രൂപ വരെ
- അൺലിമിറ്റഡ് മെഡിക്കൽ ടെലികൺസൾട്ടേഷൻ
C. Additional Benefits:
- അപകടത്തിൽ മരണമോ സ്ഥിരമായ പൂർണ വൈകല്യമോ ഈ പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക് സംഭവിക്കുകയാണെങ്കിൽ കുട്ടിയുടെ വിദ്യാഭ്യാസ ആനുകൂല്യമായി 50,000 രൂപ ലഭിക്കും
- അപകടത്തിൽ മരണമോ സ്ഥിരമായ പൂർണ വൈകല്യമോ ഈ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക് സംഭവിക്കുകയാണെങ്കിൽ കുട്ടിയുടെ വിവാഹ ആവശ്യത്തിന് 50,000 രൂപ ലഭിക്കും
- അന്ത്യകർമ്മങ്ങളുടെ ചെലവിന് 5,000 രൂപ
- വാർഷിക ആരോഗ്യ പരിശോധന (നെറ്റ്വർക്കിനുള്ളിൽ) – ബ്ലൈഡ്/യൂറിൻ പരിശോധന ഉൾപ്പടെ ഒരു പോളിസി വർഷം 1 തവണ (Initial Waiting Period: 30 ദിവസം) സൗജന്യമായി ചെയ്യാം
D. Hospital Daily Cash:
- സാധാരണ അസുഖം മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആകുക ആണെങ്കിൽ 15 ദിവസം വരെ സാധരണ മുറിക്ക് പ്രതിദിനം 500 രൂപ , ICU നു 1000 രൂപ (2 days Deductible, Intitial waiting period 30 days)
- പ്രസവത്തിന് അഡ്മിറ്റ് ആകുമ്പോൾ സാധാരണ മുറിക്ക് 500 രൂപ, ICU-വിന് 1,000 രൂപ (waiting പീരീഡ് ഇല്ല, 2 Days deductible, upto 15 days )
- നിലവിലുള്ള രോഗത്തിന്/നിർദ്ദിഷ്ട രോഗത്തിന്: സാധാരണ മുറിക്ക് 500 രൂപ , ICU-വിന് 1,000 രൂപ (waiting period 12 months, 2 Days deductible, Upto 15days )
ഇന്ത്യ പോസ്റ്റ് പേമെന്റ്സ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കു മാത്രമേ ഈ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുവാൻ സാധിക്കുകയുള്ളു. ആയതിനാൽ നിലവിൽ അക്കൗണ്ട് ഇല്ലാത്തവർ ആരംഭിക്കുന്നതിനായി 200 രൂപയും, ആധാർ നമ്പർ, OTP ലഭിക്കുവാനായി മൊബൈൽഫോൺ എന്നിവ കരുതേണ്ടതാണ്.