കൊയിലാണ്ടി : കൊയിലാണ്ടിയിൽ എ ടി എം പണം കവർന്ന സംഭവം നാടകമാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിലായി. പരാതിക്കാരനെ കാറിൽ കെട്ടിയിട്ടു മുളക് പൊടി വിതറി പർദ്ദ ധരിച്ചവർ പണം തട്ടിയെടുത്തു എന്നതായിരുന്നു പരാതി. എന്നാൽ പോലീസ്അന്വേഷണത്തിനൊടുവിൽ പരാതിക്കാരനായ സുഹൈലും സുഹൃത്ത് പയ്യോളി സ്വദേശി താഹയും നടത്തിയ നാടകമാണെന്ന് മനസ്സിലായി. രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു
--- പരസ്യം ---