കൊച്ചി: ഉപഭോക്താക്കളെ ഞെട്ടിച്ച് ഇന്ന് സ്വര്‍ണക്കുതിപ്പ്. ഒറ്റയടിക്ക് രണ്ടായിരത്തിലേറെ രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്.
നാല് ദിവസം കൊണ്ട് ഒരു പവന് സ്വര്‍ണത്തിന് 2680 രൂപ കുറഞ്ഞിടത്തു നിന്നാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വില വര്‍ധിക്കുന്നത്. റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് 68,000 വരെ കടന്ന പൊന്നിന് വിലയാണ് ഒറ്റയടിക്ക് താഴേക്ക് വീണ സ്വര്‍ണം വീണ്ടും ഗിയര്‍മാറ്റി കുതിക്കുകയാണ്.
അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് ഇന്ന് കേരളത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള ചുങ്കപ്പോര് ശക്തമായതാണ് അന്തര്‍ദേശീയ വിപണിയെ ആശങ്കയിലാക്കിയത്. ചൈനക്കെതിരെ 104 ശതമാനം നികുതിയാണ് അമേരിക്ക ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ പകരച്ചുങ്കവും ചൈനയുടേയും കാനഡയുടേയും തിരിച്ചടിയുമാണ് സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് കണക്കു കൂട്ടല്‍. ഏപ്രില്‍ രണ്ട് മുതല്‍ നിലവില്‍ വന്ന ട്രംപിന്റെ പുതിയ താരിഫ് നയം പ്രാബല്യത്തില്‍ സ്വര്‍ണ വില വര്‍ധിപ്പിക്കേണ്ടതായിരുന്നുവെന്നും നേരത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നത്തെ വിലവിവരം നോക്കാം
22കാരറ്റ്
ഒരു ഗ്രാം കൂടിയത് 270 രൂപ, ഗ്രാം വില 8,560
പവന് കൂടിയത് 2,160 രൂപ, പവന് വില 68,480
24 കാരറ്റ്
ഒരു ഗ്രാം കൂടിയത് 294 രൂപ, ഗ്രാം വില 9,338
പവന് കൂടിയത് 568 രൂപ, പവന് വില 74,704
18 കാരറ്റ്
ഒരു ഗ്രാം കൂടിയത് 221 രൂപ, ഗ്രാം വില 7,004
പവന് വര്‍ധന 1,768 രൂപ, പവന് വില 56,032
സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം തുടരുന്ന സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം ഒരു സുരക്ഷിത ഉറവിടമാകുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണം എക്കാലത്തും ഒരു ജനപ്രിയ നിക്ഷേപമാണ്. മറ്റു വിപണികളില്‍ നേരിടുന്ന നഷ്ടം നികത്താനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ ഗണ്യമായ രീതിയില്‍ ഓഹരികള്‍ വില്‍ക്കുന്ന സാഹചര്യത്തിനും ഇപ്പോള്‍ സാധ്യതയുണ്ട്. സ്വര്‍ണവില ഉയരാനുള്ള സാധ്യതകളാണ് യഥാര്‍ഥത്തില്‍ വിപണിയിലുള്ളത്. ട്രംപിന്റെ പുതിയ ചുങ്കപ്പോരിനെ തുടര്‍ന്നുള്ള ആശങ്കയില്‍ തന്നെ പണം നഷ്ടമാകാതിരിക്കാന്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ് നിക്ഷേപകര്‍ ചെയ്യുക. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരേണ്ടതാണ്.
സ്വര്‍ണം മിക്കവരുടെയും ജനപ്രിയ നിക്ഷേപ ഓപ്ഷനായി നിലനില്ക്കുന്നു. ഈ അനിശ്ചിത സമയത്ത് മറ്റ് വിപണികളിലെ നഷ്ടം നികത്തുന്നതിനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ക്ക് ഗണ്യമായ നേട്ടങ്ങള്‍ ലഭിക്കുന്ന ആസ്തികള്‍ വില്ക്കാന് തീരുമാനിച്ചേക്കാം. വന്‍തോതില്‍ ഉയര്‍ന്ന വേളയില്‍ ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ വിറ്റഴിക്കല്‍ വര്‍ധിച്ചതാണ് സ്വര്‍ണവില താഴാന്‍ ഇടയാക്കിയത്.
എന്തുതന്നെയായാലും സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്. പ്രത്യേകിച്ച് കേരളത്തില്‍ ഇപ്പോള്‍ വിവാഹ സീസണ് ആണെന്നിരിക്കേ. എന്നാല്‍ പവന് സ്വര്‍ണം വാങ്ങാനാണ് ഈ വില. വിവാഹാവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ സ്വര്‍ണം ആഭരണമായാണ് സാധാരണ വാങ്ങിക്കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ ഈ വിലയും മതിയാവില്ല. ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ ഒപ്പം പണിക്കൂലിയും ഒരു ആഭരണത്തിന് മേല്‍ അധികം വരും. പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി വരിക. ഡിസൈന്‍ കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. ഇതനുസരിച്ച് പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 70,000 രൂപയുടെ അടുത്തെത്തുമെന്നും വ്യാപാരികള്‍ അറിയിക്കുന്നു.