--- പരസ്യം ---

ഒളിമ്പിക്സിന് വരവേൽപ്പ് നൽകി പുളിയഞ്ചേരി യു പി സ്കൂൾ

By neena

Published on:

Follow Us
--- പരസ്യം ---

2024 പാരീസ് ഒളിമ്പിക്സ് – ന് വരവേൽപ്പ് നൽകി പുളിയഞ്ചേരി യു പി സ്കൂളിലെ വിദ്യാർത്ഥികൾ . ഒളിമ്പിക്സ് ഔദ്യോഗിക ചിഹ്നമായ അഞ്ച് വളയങ്ങളുടെ മാതൃകയിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഓരോ വളയങ്ങളുടെയും നിറത്തിൽ വസ്ത്രങ്ങൾ ധരിച്ചു പാരീസ് ഒളിമ്പിക്സ് ഗാനത്തിനനുസരിച്ച് ചുവടുകൾ വെച്ചു.


തുടർന്ന് ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്കൂൾ സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ഹരിൻ കല്യാണിന് ദീപശിഖ കൈമാറി. സ്കൂൾ കായിക താരങ്ങൾ ദീപശിഖയുമായി
വലംവെച്ചു. തുടന്ന് ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലി. സ്പോർട്സ് ക്ലബ്ബിൻ്റെയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
റഷീദ് പുളിയഞ്ചേരി, ജിജി എൽ ആർ , സ്റ്റാഫ് സെക്രട്ടറി നീതു എം ,എസ് ആർ ജി കൺവീനർ അഖിൽ പി സി , ബേണി കെ കെ എന്നിവർ നേതൃത്വം നൽകി.

--- പരസ്യം ---

Leave a Comment