കീഴരിയൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള ഓണസമൃദ്ധി – കർഷക ചന്തയുടെ ഉദ്ഘാടനം 11-09-2024നു (ബുധനാഴ്ച) ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം രാവിലെ 10.30നു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.കെ. നിർമ്മല ടീച്ചർ നിർവ്വഹിക്കുന്നതാണ്. 14-09-2024 വരെ നടക്കുന്ന ചന്തയിൽ കർഷകരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് വിലയേക്കാൾ 10 ശതമാനം നൽകി സംഭരിക്കുന്നതും 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുന്നതുമാണ്.
കൂടാതെ കീഴരിയൂരിലെ കൃഷിക്കൂട്ടങ്ങളുടെ കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിൽപനയും കർഷക ചന്തയിൽ ഉണ്ടായിരിക്കുന്നതാണ്.