തൃശുർ: ഔഷധിക്ക് കീഴിൽ ജോലി നേടാൻ അവസരം. ആകെ അഞ്ച് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 10 ഒഴിവുകളാണ് ഉള്ളത്. താത്കാലിക നിയമനമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. തസ്തിക, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ നോക്കാം
റിസപ്ഷനിസ്റ്റ്, ബോയിലർ ഓപ്പറേറ്റർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, കോസ്റ്റ് അക്കൗണ്ടന്റ്, റിസർച്ച് അസോസിയേറ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. 20 നും 41 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
റിസപ്ഷനിസ്റ്റ്
ഒരു ഒഴിവാണ് ഉള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം ബന്ധപ്പെട്ട മേഖലയിലുള്ള പരിചയവും അഭിരുചി എന്നിവയാണ് ആവശ്യം. തിരഞ്ഞെടുക്കപ്പെടുന്നത് 14600 രൂപ ശമ്പളമായി ലഭിക്കും.
ബോയിലർ ഓപ്പറേറ്റർ-1 ഒഴിവ്
ഫസ്റ്റ് ക്ലാസ്/ സെക്കന്റ് ക്ലാസ് ബോയിലർ കോമ്പിറ്റൻസി സർട്ടിഫിക്കറ്റ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19750 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
പ്രൊഡക്ഷൻ സൂപ്പർവൈസർ -2 ഒഴിവുകൾ
കെമിസ്ട്രി/ ബയോ കെമിസ്ട്രി/ ബോട്ടണി/ ബയോടെക്നോളജി എന്നിവയിൽ ബി എസ് സി , ബി ടെക്, ബി ഫാം, ആയുർവേദം. തിരഞ്ഞെടുക്കപ്പെട്ടാൽ 15,600 രൂപയമാണ് മാസവേതനം.
കോസ്റ്റ് അക്കൗണ്ടന്റ് – 1 ഒഴിവ്
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, സിഎംഎ യോഗ്യത, മാനുഫാക്ചറിംഗ് സ്ഥാപനത്തിൽ സൂപ്പർവൈസറി കേഡറിൽ 3 വർഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസം 50,200 രൂപ ശമ്പളമായി ലഭിക്കും.
റിസർച്ച് അസോസിയേറ്റ്- 5 ഒഴിവുകൾ
ബോട്ടണി, ബയോടെക്നോളജി, മൈക്രോബയോളജി, ഇൻസ്ട്രുമെന്റേഷൻ തസ്തികയിലാണ് ഒഴിവുകൾ. 31750 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് https://www.oushadhi.org/careers.
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് നിയമനം
കോഴിക്കോട് ഇംഹാന്‍സിൽ ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവ്. ഒക്യുപ്പേഷണല്‍ തെറാപ്പിയിൽ ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കരാർ നിയമനമാണ്. ഫെബ്രുവരി 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വൈകീട്ട് അഞ്ചിനകം സൂപ്രണ്ട് ഇംഹാന്‍സ്, മെഡിക്കല്‍ കോളോജ് (പി.ഒ) 673008 എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.imhans.ac.in
ഡോക്ടര്‍ നിയമനം
വടശ്ശേരിക്കര പഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടറുടെ ഒഴിവ്. ആര്‍ദ്രം പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍ക്കാലിക നിയമനമാണ്. ഫെബ്രുവരി 11 ആണ് അപേക്ഷിക്കാനുള്ള യോഗ്യത. എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ഉണ്ടായിരിക്കണം.
ഫോണ്‍: 6235659410, 04735 251773.