ജീവിതത്തിൻ്റെ കർമ്മ വീഥിയിൽ ഏഴര പതിറ്റാണ്ട് തികച്ച, ആയിരങ്ങളിലേക്ക് അക്ഷരമധുരം പകർന്നു നൽകിയ കണ്ണോത്ത് യു.പി. സ്കൂളിലെ മുൻ ഗുരുശ്രേഷ്ഠൻമാരെ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. മുൻ പ്രധാനാധ്യാപകൻ കെ.ഗോവിന്ദൻ മാസ്റ്റർ,
സി .കുഞ്ഞിരാമൻ മാസ്റ്റർ,
കെ.എം ഗോപാലൻ മാസ്റ്റർ, സി.എം കുഞ്ഞി മാത ടീച്ചർ,
ടി. രാധ ടീച്ചർ
എം രാധ ടീച്ചർ
എന്നിവരേയാണ് വീടുകളിൽ ചെന്ന് ആദരിച്ചത്.പ്രധാനാധ്യാപിക കെ. ഗീത,പി.ടി.എ പ്രസിഡണ്ട് ശശി പാറോളി ,എം. പി. ടി.എ പ്രസിഡണ്ട് സിൻഷ കാരടി പറമ്പത്ത്, സി.ബിജു, കെ. അബ്ദുറഹിമാൻ, ടി.കെ മോളി , എ വി ഷക്കീല, എ ശ്രീജ, പി. സഹില, ശിൽപ രാഗേഷ് എന്നിവർ പങ്കെടുത്തു.