--- പരസ്യം ---

കലക്ടറുടെ ഉത്തരവ്:കൺഫ്യൂഷൻ തീർക്കണമേയെന്ന് പ്രധാനാധ്യപകർ

By Sreejith Nedumpurath

Published on:

Follow Us
--- പരസ്യം ---

കോഴിക്കോട്: കാലവർഷവുമായി ബന്ധപ്പെട്ട് പതിവിന് വിപരീതമായി അതത് സ്കൂള്‍ പ്രധാനാധ്യാ പകര്‍ക്ക് സ്കൂൾ അവധി തീരുമാ നിക്കാമെന്ന കാേഴിക്കോട് ജല്ലാ കലക്ടറുടെ ഉത്തരവിൽ കൺഫ്യൂഷനിലായി പ്രധാനാധ്യാപകർ. പ്രധാനാധ്യാപകർ മഴമാപിനിവെച്ച് മഴയളക്കാ മെന്നല്ലാതെ വരുന്ന മണിക്കൂറുകളിലെ മഴയെ മുൻകൂട്ടി ക്കാണാൻ സംവിധാനമില്ലെന്നാണ് അവരുടെ പക്ഷം.
സ്കൂൾ ഒരു സ്ഥലത്തും സ്കൂളിലേക്ക് വരേണ്ട കുട്ടികൾ പല സ്ഥലത്തും പ്രധാനാധ്യാപർ കൂടിയാലോചിക്കേണ്ട വിദ്യാഭ്യാസ ഓഫീസർ മറ്റാെരു സ്ഥലത്തുമാ യിരിക്കെ എങ്ങനെയാണ് കാലാവസ്ഥ പ്രവചനവുമാ യി ബന്ധപ്പെട്ട വകുപ്പുക ളുടെ ഏകോപനം ഇല്ലാത്ത ഒരു ഹെഡ്മാസ്റ്റർ ഏത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിക്കു കയെന്നാണ് ഇവർ ചാേദിക്കുന്നത്. അതേസമയം അതത് പ്രദേശങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവധി പ്രഖ്യാപിക്കാൻ വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വൻ സമ്മർദ്ദമുണ്ടെന്നും ഇവർ പറയുന്നു. ഇക്കാര്യത്തിൽ സ്കൂൾ അധികൃതരേക്കാൾ കൂടുതൽ ചെയ്യാനാവുക തദ്ദേശ സ്വയംഭര സ്ഥാപനങ്ങൾക്കാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്ന വിചിത്ര അറിയിപ്പാണ് ജല്ലാകലക്ടറുടെ പേരിൽ വന്നത്. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യ ത്തില്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാം. അതേസമയം, ആവശ്യമായ ഘട്ടങ്ങളില്‍ ജില്ലാതലത്തി ല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങ ള്‍ക്ക് അവധി പ്രഖ്യാപിക്കു മെന്നുമാണ് ജില്ലാകല ക്ടറുടെ അറിയിപ്പിലുള്ളത്.

--- പരസ്യം ---

Leave a Comment