--- പരസ്യം ---

കലാവേദിയിലെ അനൗൺസ്മെൻ്റ് കാതിന് കലാവിരുന്നാക്കി ലിനേഷ് ചെന്താര കീഴരിയൂർ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കോഴിക്കോട് :കോഴിക്കോട് ജില്ലാ കലോത്സവവേദിയിൽ മികച്ച അനൗൺസ്മെന്റിലൂടെ ആസ്വാദകരുടെ ഇഷ്ട താരമായി PTM AUPS പള്ളിയോത്തിലെ പ്രധാന അധ്യാപകനും KSTA സബ്ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ കീഴരിയൂരിലെ ലിനേഷ് ചെന്താര. ഒരോ പരിപാടിക്കും അവതരണ അനൗൺസ്മെന്റ് പരിപാടിക്ക് മികവേകും . വാഗ്ദോരണി കൊണ്ട് അതിനെയൊന്ന് പൊലിപ്പിച്ചാൽ ആസ്വാദനം പതിൻമടങ്ങായി മാറും. വേറിട്ട അവതരണ ശൈലി കൊണ്ട് ആസ്വാദകരെ സദസ്സിലേക്ക് കൊണ്ടുവരാൻ ലിനേഷ് ചെന്താരക്ക് കഴിഞ്ഞത് പ്രേക്ഷകരുടെ ശ്രദ്ധാപാത്രമായി മാറി . കലാപ്രവർത്തനവും വായനശാല പ്രവർത്തനവുമായി കീഴരിയൂരിൽ സജീവമാണ് ലിനേഷ് മാസ്റ്റർ ചെന്താര

അദ്ദേഹത്തെ കുറിച്ചുള്ള ഓൺലൈൻ വീഡിയോ റിപ്പോർട്ട് കാണാം

https://www.facebook.com/share/v/1YjJ452Hi2/

--- പരസ്യം ---

Leave a Comment