കീഴരിയൂർ – വാർഡ് 12 വികസനസമിതിയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച പഠന ക്ലാസ്സ് മേലടി ബ്ലോക്ക്പഞ്ചായത്ത് വികസന സമിതിചെയർമാൻ എം എം രവീന്ദ്രൻ ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ മാലത്ത് സുരേഷ് അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ അശ്വതി ഹർഷൻ നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സെടുത്തു. വാർഡ് വികസന സമിതി അംഗങ്ങളായ കെ എം സുരേഷ്ബാബു,കെ മുരളീധരൻ.കൃഷി അസിസ്റ്റൻ്റ് ആതിര. സുമതി കെ കെ എന്നിവർ ആശംസകളർപ്പിച്ചു. ഇ എം നാരായണൻ സ്വാഗതംപറഞ്ഞു. രമ എം കെ നന്ദി പ്രകാശിപ്പിച്ചു.
--- പരസ്യം ---