--- പരസ്യം ---

കീഴരിയൂർ കൃഷി ഭവൻ അറിയിപ്പ് – പി എം കിസാൻപദ്ധതി ഗുണഭോക്താക്കളെല്ലാവരും കൃഷി വിവരങ്ങൾ കതിർ ആപ്പിൽ റജിസ്റ്റർ ചെയ്യണം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കേരളത്തിലെ മുഴുവൻ കർഷകരെയും കതിർ ആപ്പ്-ൽ റജിസ്റ്റർ ചെയ്യിപ്പിക്കുന്നതിന്റെ ഭാഗമായി പി എം കിസാൻപദ്ധതി ഗുണഭോക്താക്കളെ എല്ലാവരുടെയും കൃഷി വിവരങ്ങൾ കതിർ ആപ്പിൽ റജിസ്റ്റർ ചെയ്യിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.ആയതിനാൽ കീഴരിയൂർ പഞ്ചായത്തിലെ മുഴുവൻ പി എം കിസാൻ പദ്ധതി ഗുണഭോക്താക്കളും 25-01-2025 നകം ആധാർ കാർഡ്, ലിങ്ക് ചെയ്ത ഫോൺ, 2024-’25 വർഷത്തെ ഭൂ നികുതി ശീട്ട്, റേഷൻ കാർഡ് എന്നിവ സഹിതം അക്ഷയ/ ഓൺലൈൻ സ്ഥാപനങ്ങളിൽ പോയി കതിർ ആപ്പ് -ൽ റജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യേണ്ട വിധം വിഡിയോ താഴെ കാണാം

--- പരസ്യം ---

Leave a Comment