കീഴരിയൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഹരിത അയൽക്കൂട്ടം, സ്ഥാപനം , ടൗൺ, വിദ്യാലയം പ്രഖ്യാപനം

By Sreejith Nedumpurath

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ഹരിത അയൽക്കൂട്ടം, ഹരിത സ്ഥാപനങ്ങൾ, ഹരിത ടൗൺ ഹരിത സ്കൂൾ പ്രഖ്യാപനം നടത്തി . ക്ഷേമകാര്യ ചെയർ പേഴ്സൺ ഐ സജീവന്റെ അദ്ധ്യക്ഷതയിൽ ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമല ഹരിത പ്രഖ്യാപനം നിർവ്വഹിച്ചു. കൂടാതെ കീഴരിയൂർ, നമ്പ്രത്ത്കര , നടുവത്തൂർ എന്നീ ടൗണുകളെ ഹരിത ടൗണുകളായും ചടങ്ങിൽ പ്രഖ്യാപിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അമൽ സരാഗ ,അസിസ്റ്റന്റ് സെക്രട്ടറി പ്രിയ വി , ഹെൽത്ത് ഇൻസ്‌പെക്ടർ അനൂന , ഹരിതകർമ്മ സേന അംഗങ്ങൾ ,വ്യാപാരി വ്യവസായി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

--- പരസ്യം ---

Leave a Comment

error: Content is protected !!