കീഴരിയൂർ പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെൻ്ററിൽ നിന്നും രോഗികൾക്ക് വിതരണം ചെയത പാരസെറ്റമോൾ ഗൂളികളിൽ പ്രകടമായ പൂപ്പൽ കാലപ്പഴക്കമുള്ള ഗുളികകൾ മരുന്നു കമ്പനികൾ വിതരണം ചെയ്യുന്നതു മൂലമുണ്ടായതാണെന്ന് ആശുപത്രി സന്ദർശിച്ച മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവനും മുസ്ലിംയൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസഹമ്പ് കീഴരിയൂരും അറിയിച്ചു.ആരോഗ്യ വകുപ്പും മരുന്നു നിർമാണ കമ്പനിയുമായുള്ള അവിഹിത ബന്ധവും അഴിമതിയുമാണ് ഇതിന് കാരണ മെന്ന് ഇരുവരും ആരോപിച്ചു കാലപ്പഴക്കം ചെന്ന മരുന്നുകൾ പുതിയ പാക്കറ്റിലാക്കി വൻ ലാഭത്തിനു വിൽക്കുന്ന ഇത്തരം നടപടികളെ കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്ന് നേതാക്കൾ ജില്ലാ മെഡിക്കൽ ഓഫീസറോടും ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടു.
