--- പരസ്യം ---

കീഴരിയൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം “വർണോത്സവം” സിവിൽ സർവീസ് ജേതാവ് ശാരിക എ.കെ ഉദ്ഘാടനം ചെയ്തു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : കീഴരിയൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം “വർണോത്സവം” സിവിൽ സർവീസ് ജേതാവ് ശാരിക എ.കെ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നിർമ്മല ടീച്ചർ ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡണ്ട് സുനിൽകുമാർ,ബ്ലോക്ക് മെമ്പർമാരായ രവീന്ദ്രൻ എം.എം സുനിത ബാബു, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഐ. സജീവൻ, നിഷ വല്ലിപ്പടിക്കൽ, അമൽ സരാഗ , സവിത നിരത്തിൻ മീത്തൽ , ഗോപാലൻ കുറ്റ്വോയത്തിൽ , കെ.സി രാജൻ, ജലജ , എന്നിവരും കെ ടി രാഘവൻ , യു.കെ കുമാരൻ ,നാരായണൻ ആശംസ അർപ്പിച്ച് സംസാരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ വീണ സ്വാഗതവും ഗീത നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി

--- പരസ്യം ---

Leave a Comment