--- പരസ്യം ---

കീഴരിയൂർ പഞ്ചായത്ത് വാർഡ് 12 വികസനസമിതിയുടെയും കണ്ണോത്ത് യു.പി.സ്ക്കൂളിൻ്റെയും ആഭിമുഖ്യത്തിൽ ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു

By neena

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : കീഴരിയൂർ പഞ്ചായത്ത് വാർഡ് 12 വികസനസമിതിയുടെയും കണ്ണോത്ത് യു.പി.സ്ക്കൂളിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന ബോധവൽക്കരണക്ലാസ്സ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് കെ ഗീത സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ മാലത്ത് സുരേഷ്  അധ്യക്ഷം വഹിച്ചു.

പി ടി എ പ്രസിഡണ്ട് ശശി പാറോളി വാർഡ് വികസന സമിതി അംഗം കെ എം സുരേഷ്ബാബു, സ്റ്റാഫ്സെക്രട്ടറി സി ബിജു എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് അരിക്കുളം പി എച്ച്സിയിലെ ജെഎച്ച്ഐ ശ്രീജിത്ത് സമീപകാലത്ത് കുട്ടികൾ നേരിടുന്ന രോഗങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് ക്ലാസെടുത്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ജിനിദാസ് നന്ദിരേഖപ്പെടുത്തി.

--- പരസ്യം ---

Leave a Comment