കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം നാളെ 9.45 നും 10.30 ഇടയിലെ ശുഭമുഹൂർത്തത്തിൽ കൊടിയേറും. – ശേഷം ക്ഷേത്ര തിരുമുറ്റം കല്ലു പതിക്കൽ സമർപ്പണം ക്ഷേത്രo തന്ത്രി ശ്രീ ഏളപ്പില്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ശ്രീ അഡ്വ: പ്രവീൺ കുമാർ നിർവഹിക്കും . ഉത്സവം ഏപ്രിൽ 8, 9, 10 തീയതികളിൽ നടക്കും ‘8 ന് മിഠായിത്തെരുവ് നാടകം ഉണ്ടായിരിക്കും 9 ന് 6 മണിക്ക് ആഘോഷവരവുകൾ എത്തുന്നതോടെ പ്രധാന തിറയായ കിരാത മൂർത്തി തേങ്ങയേറ് തിറ നടക്കും പിന്നീട് വിവിധ തിറകൾ അരങ്ങേറും, അന്ന ദാനം 10 ന് ഗുളികൻ തിറ ഉച്ചക്ക് അന്നദാനം എന്നിവ നടക്കും
കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറ്റവും ക്ഷേത്ര തിരുമുറ്റം കല്ലു പതിക്കൽ സമർപ്പണവും നാളെ നടക്കും –
By aneesh Sree
Published on:
