കീഴരിയുർ: കീഴരിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച കീഴരിയൂർ ഫെസ്റ്റിനു വേണ്ടി രചിച്ച തീം സോംഗിന് ദൃശ്യാവിഷ് ക്കാരം നൽകിയ സുബിൻ രാജിന് പുരസ്കാരം ലഭിച്ചു. സമാപന സമ്മേളന വേദിയിൽ വെച്ച് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ്റെയുംകീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചറുടെയുംവൈസ് പ്രസിഡൻ്റ് എൻ. എം സുനിലിൻ്റെയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരുടെയും കീഴരിയൂരിലെ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന പുരസ്കാരം സമ്മാനിച്ചു.