--- പരസ്യം ---

കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരത്തിനു മുൻപിൽ കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ

By admin

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ: ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഭാഗമായി മലബാറിൽ നടന്ന ഐതിഹാസിക സംഭവമായ കീഴരിയൂർ ബോംബ് കേസിൻ്റെ സ്മാരകമായി നിർമിച്ച കമ്മ്യൂണിറ്റി ഹാൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന
ആവശ്യവുമായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ദിരത്തിനു മുൻപിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. കാലത്ത് 10 ന് ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. കെ പി സി സി മെംബർ സി.വി.ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ തീക്ഷ്ണമായ അധ്യായം രചിച്ച ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഭാഗമായി മലബാറിൽ നടന്ന ഐതിഹാസിക സംഭവമായ കീഴരിയൂർ ബോംബ് കേസിൻ്റെ സ്മാരകമായി നിർമിച്ച കമ്മ്യൂണിറ്റി ഹാൾ ആറു വർഷമായി അടച്ചിട്ടു കിടക്കുകയാണ്. വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് 2013 ൽ നിർമിച്ചതാണ് ഈ സ്മാരക മന്ദിരം. 2014ൽ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉദ്ഘാടനം നിർവഹിച്ചത്. 2018ൽ പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണൻ ഇതിൻ്റെ മുകൾ നില പണിയുന്നതിനു വേണ്ടി 55 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ നിർമാണ പ്രവർത്തനം ആരംഭിച്ച അന്നു മുതൽ ഈ കെട്ടിടം അടച്ചിട്ടിരിക്കുകയാണ്. കമ്മ്യൂണിറ്റി ഹാൾ പ്രവർത്തനം ഒഴിവാക്കി ഇരുനിലയും മ്യൂസിയമാക്കി മാറ്റാൻ സിപിഎം പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചതിനെ തുടർന്നാണ് കമ്യൂണിറ്റി ഹാളിൻ്റെ ശനി ദശ തുടങ്ങുന്നത്. രാഷ്ട്രീയ സമരങ്ങളും കോടതി വിധികളും കമ്യൂണിറ്റിഹാളിനു വേണ്ടി ഉണ്ടായെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ ഈ സ്മാരകം പഞ്ചായത്ത് ആറു വർഷമായി അടച്ചു പൂട്ടിയിരിക്കുകയാണ്. ഏതാണ്ട് ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച സ്മാരക മന്ദിരം അടിയന്തരമായി ജനങ്ങൾക്കു തുറന്നു കൊടുക്കണമെന്ന്
ആവശ്യപ്പെട്ടാണ് നാളെ കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

--- പരസ്യം ---

Leave a Comment