കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യൂട്ടീവ് DCC പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. KPCC മെമ്പർ പി.രത്നവല്ലിടീച്ചർ, DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ,ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ മാസ്റ്റർ ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ നമ്പ്യാർ പ്രസംഗിച്ചു. CPIM ൽ നിന്ന് രാജിവെച്ച് കോൺഗ്രസ്സിൽ ചേർന്ന ഈന്തംകണ്ടി രജീവന്‍ കോൺഗ്രസ്സ് പതാക നൽകി നേതാക്കൾ പാർട്ടിയിലേക്ക് സ്വീകരിച്ചു.
കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യൂട്ടീവ് DCC പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു
By aneesh Sree
Published on: