കീഴരിയൂർ മണ്ണാടിമ്മൽ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ: കീഴരിയൂർ മണ്ണാടിമ്മൽ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി.കീഴരിയൂർ മ കൊടിയേറ്റത്തിന്റെ ഭാഗമായി നടന്ന പൊങ്കാല സമർപ്പണവും നടന്നു. ഉത്സവം ഫിബ്രവരി 28, മാർച്ച് 1,2,3 തിയ്യതികളിൽ നടത്തപ്പെടുന്നു. ഫിബ്രവരി 28 ന് കലാസന്ധ്യ. മാർച്ച് 1 ന് ഉച്ചയ്ക്ക് അന്നദാനം. രാത്രി 9.30 ന് വിൽ കലാമേള ‘ചിലപ്പതികാരം . മാർച്ച് 2 ന് ഉച്ചയ്ക്ക് 1 മണി മുതൽ ആഘോഷ വരവുകൾ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നു. രാത്രി 7 മണിക്ക് വലിയ താലപ്പൊലി, മുടി പാടിപ്പൊലിക്കൽ , ചെറിയ താലപ്പൊലി, രാത്രി 10 മണിക്ക് ഭഗവതി തിറ, ഗുളികന്റെ വെള്ള കെട്ട്, കുട്ടിച്ചാത്തൻ തിറ, രാത്രി 1 മണിക്ക് കനലാട്ടം. മാർച്ച് 3 ന് ഗുളികൻ തിറ, വാളകം കൂടലോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനം കുറിക്കുന്നു.

--- പരസ്യം ---

Leave a Comment

error: Content is protected !!