കീഴരിയൂർ : മദ്യശാലകൾ തുറന്നുകൊടുത്തും കഞ്ചാവും എം.ഡി.എം എ യും സാർവത്രികമാക്കിയും നാടിൻ്റെ ഐക്യവും സമാധാനവും തകർത്തു കൊണ്ടിരിക്കുന്ന പിണറായി വിജയൻ്റെ ഭരണത്തിന് അന്ത്യം കുറിച്ചാൽ മാത്രമെ കേരളം രക്ഷപ്പെടുകയുള്ളൂ എന്ന് DCC ജനറൽ സെക്രട്ടറി രാജൻ മരുതേരി പറഞ്ഞു .വടക്കുംമുറിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നിധീഷ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, പാറോളി ശശി ,സുലോചന കെ.പി, ബാബു മലയിൽ, വി.പി പത്മനാഭൻ നായർ, പി.കെ.ഗോവിന്ദൻ.ശിവപ്രസാദ് എം.സൗമ്യ ചെറുതൊടുവയിൽ പ്രസംഗിച്ചു.
കീഴരിയൂർ :വടക്കുംമുറിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുബസംഗമം സംഘടിപ്പിച്ചു
By admin
Published on:
