കീഴരിയൂർ വാർത്തകൾ കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്ക് വേണ്ടി തയ്യാറാക്കിയ വെബ് ചാനൽ മഴവില്ല് പ്രകാശനം ചെയ്തു

By aneesh Sree

Updated on:

Follow Us
--- പരസ്യം ---

കീഴരിയൂർ: കീഴരിയൂർ വാർത്തകൾ കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്ക് വേണ്ടി തയ്യാറാക്കിയ വെബ് ചാനൽ മഴവില്ല് പ്രകാശനം ചെയ്തു.

കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് പ്രകാശനം ചെയ്തു.മേപ്പയ്യൂർ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് വളണ്ടിയർ ക്യാപ്റ്റൻ അക്ഷയ്ത ഏറ്റുവാങ്ങി . ചടങ്ങിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് െവെസ് പ്രസിഡണ്ട് എൻ.എം സുനിൽ , മെമ്പർമാരായ ഐ സജീവൻ, എം.സുരേഷ്, സി.എം വിനോദ് (പ്രസിഡണ്ട് വള്ളത്തോൾ ഗ്രന്ഥശാല ), പി. ശ്രീജിത്ത് , അനീഷ് യു.കെ , റാഷിദ് കൊന്നക്കൽ, (എഡിറ്റർമാർ, കീഴരിയൂർ വാർത്തകൾ ) എന്നിവർ പങ്കെടുത്തു.

കുട്ടികളുടെ സൃഷ്ടികൾ (കഥ ,കവിത , ചിത്രങ്ങൾ, കുറുംങ്കവിതകൾ സൃഷ്ടികൾ ) ഫോട്ടോ സഹിതം 9526 430124 , 95449 81485, 94462 52517 എന്നീ നമ്പറിൽ അയച്ചു തന്നാൽ പ്രസിദ്ധീകരിക്കുന്നതാണ്, രക്ഷിതാക്കൾ ശ്രദ്ധിക്കുമല്ലോ

ചാനൽ ലിങ്ക് താഴെ കൊടുക്കുന്നു

https://kids.keezhariyourvarthakal.com

--- പരസ്യം ---

Leave a Comment

error: Content is protected !!