--- പരസ്യം ---

കുറുമയിൽ നാരായണൻ കീഴരിയൂരിൻ്റെ വീരകേസരി – രണ്ടാം ഭാഗം – പട്ടിണിയിലും ദേശീയത മുറുകെ പിടിച്ച ദേശം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

സ്വതന്ത്ര്യസമരം കൊടുമ്പിരി കൊള്ളുമ്പോഴും പ്രകൃതിയുടെ കോട്ടപോലെ നിലകൊണ്ട കീഴരിയൂരില്‍ കാര്‍ഷിക വൃത്തിയുടെ താളക്രമത്തിന്‌ അനുസരിച്ച്‌ ജനജീവിത രേഖ ഉയര്‍ച്ച താഴ്ച്ചകളിലൂടെ കടന്നുപോയി,,പ്രധാനമായും കൃഷിയെ ആശ്രയിച്ച് ജീവിച്ച ഒരു കര്‍ഷക സമൂഹം ആണ്‌ ഇവിടെ വളര്‍ന്നു വന്നത്‌ എന്നാല്‍ കാര്‍ഷിക മേഖലയില്‍ കാലാവസ്ഥ മാറ്റങ്ങള്‍ വന്നത്‌ ജനജീവിതത്തെ സാരമായി ബാധിച്ചു,അത്‌ ഉയര്‍ന്ന ജനസംഖ്യയുള്ള കീഴരിയൂരിനെ പട്ടിണിയും പട്ടിണി മരണങ്ങളിലേക്കും കടുത്ത ദാരിദ്രത്തി ലേക്കും നയിച്ചിരുന്നു .1939 ആയപ്പോഴേക്കും കീഴരിയൂര്‍ കടുത്ത പട്ടിണിയില്‍ അമര്‍ന്നു പോയിരുന്നു ഭൂമിക്കു മേല്‍ ചാര്‍ത്ത പെട്ട നികുതി ഭാരം കര്‍ഷകര്‍ ഭൂമി കയ്യൊഴിയാനും തൊഴിലാളികള്‍ക്ക്‌ തൊഴില്‍ ഇല്ലാത്ത അവസ്ഥയും കൈവന്നു. നാളീകേരം ഇറക്കുമതി ചെയ്യപ്പെട്ടത്‌ നാളീകേരം പ്രധാന വിളയായ കീഴരിയൂര്‍കാരുടെ നട്ടെല്ലൊടിച്ചു,പറമ്പില്‍ വളരുന്ന കിഴങ്ങ്‌ വര്‍ഗങ്ങളും വാഴക്കാംമ്പുകളും ഭക്ഷിച്ചു കഴിച്ചുകൂട്ടിയ കാലം പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌ ,, “കേവലം അസ്ഥി കൂടങ്ങളായി ആളുകള്‍ വീട്ടിന്റെ കോലായില്‍ ഇരിക്കുന്നു അവര്‍ താളും തകരയും പുഴുങ്ങി കഴിച്ചാണ്‌ ജീവന്‍ നിലനിര്‍ത്തി പോരുന്നത്. പോഷകാഹാരങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ അര്‍ശസ്സ് തുടങ്ങിയ ഒട്ടനവധി മാരക രോഗങ്ങള്‍ പിടിപെട്ടിരുന്നു “” എന്ന്‌ മാതൃഭൂമിയില്‍ വന്ന റിപ്പോര്‍ട്ടുകളിലൊക്കെ വന്നിരുന്നു.ഈ ദുരിതത്തിന്റെ ആഴം മനസ്സിലാക്കാന്‍ നമുക്ക് കഴിയും. പട്ടിണിയുടെ നീരാളി പിടുത്തത്തിനൊപ്പം ടൈഫോയിഡ് എന്ന മാരക രോഗം സംഹാര താണ്ടവം ആടാന്‍ തുടങ്ങി ,,,മരണങ്ങള്‍ നിത്യ സംഭവമായി മാറി ഇങ്ങനെയുള്ള ജനതയില്‍ ഇത്രയും വേരോടിക്കൊണ്ട്‌ ദേശീയത എങ്ങനെ ഉയര്‍ന്നു വന്നു ,എന്നചോദ്യത്തിനു ഉത്തരമായി ഈ പട്ടിണിയും ദാരിദ്രവും വൈദേശികാധിപത്യത്തിന്റെ സന്തതികള്‍ ആണെന്ന തിരിച്ചറിവ്‌ അതിനു ഈര്‍ജം പകര്‍ന്നിരിക്കാം എന്നനുമാനിക്കാം.ഈ പരിതാവസ്ഥയില്‍ സ്വാതന്ത്ര്യപോരാട്ടത്തോടൊപ്പം ജനാരോഗ്യകരമായ അധിക ഭാരം കൂടി ഏറ്റെടുക്കാതെ കെ നാരായണനെ പോലുള്ള കിഴരിയൂരിലെ സമര പോരാളികള്‍ക്ക്‌ മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല ..അവിടെയാണ്‌ പോരാളികളുടെ സേവന തല്പരതയും അതോടൊപ്പം കയ്യില്‍ മുറുകെ പിടിച്ച ദേശീയ ബോധം എന്നിവയുടെ മുന്നില്‍ നമ്മള്‍ നമിച്ചു പോകുന്നത്‌ .കിഴരിയൂരിലെ സമര പാരമ്പര്യത്തില്‍ കേരള ഗാന്ധി കെ കേളപ്പന്റെ ഇടപെടലുകളും സന്ദര്‍ശനങ്ങളും വലിയ മാറ്റം ഇവിടെ കൊണ്ട്‌ വരാനും ദേശാഭിമാനികളെ ഇതിലേക്ക്‌ ആകര്‍ഷിക്കാന്‍ ഉതകുന്നതരത്തിലുള്ളതായിരുന്നു ആദ്യകാല നായകന്മാരായ തൈക്കണ്ടി പാച്ചര്‍, കുറുമയില്‍ കേളുക്കുട്ടി ,പഞ്ഞാട്ടു രമോട്ടി , ഈന്തങ്കണ്ടി ചന്തുക്കുട്ടി തുടങ്ങിയ നിരവധി നേതാക്കൻ മാരുടെ ആവേശോജ്ജ്വല നേതൃത്വത്തില്‍ ബ്രിട്ടീഷ്‌ ദുർഭരണത്തിന്‌ എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ പുതു തലമുറയ്ക്ക്‌ ആവേശമായി മാറി ക്കഴിഞ്ഞിരുന്നു ,അത്‌ കീഴരിയൂരിലെ നിരവധി യുവരക്തങ്ങളെ സമരക്കടലിലേക്ക്‌ ചാടിയിറങ്ങാൻ ആവേശം നെല്കി ,,,ആ ആവേശം ഉള്‍ക്കൊണ്ടു കൊണ്ടാണ്‌ സമര നായകത്വം വഹിച്ച കുറുമയില്‍ കേളുക്കുട്ടിയുടെയും ഉള്ള്യേരിയിലെ ചാത്തൻ ഞ്ചേരി തറവാട്ടിലെ നാരായണിയുടെയും മകനായ ശ്രീ.കെ നാരായണന്‍ തന്റെ തട്ടകം വീട്ടിനുള്ളില്‍ ഒതുക്കെണ്ടതല്ലെന്ന തിരിച്ചറിവും പിതാവിനൊപ്പം തന്നെ ആ സ്വാതന്ത്രസമര ഭൂമിയിലേക്ക്‌ നടന്നു കയറുകയും ചെയ്തത്‌ ,നിസ്വാര്‍ത്ഥമായി കിഴരിയൂര്‍ക്കാരുടെ ആരോഗ്യ രംഗത്തും അതോടൊപ്പം നൂല്‍ നൂല് നൂൽപ് പോലുള്ള കേന്ദ്രങ്ങള്‍ സ്ഥാപിച്ചു നാടിന്റെ ഉന്നമനത്തിനും പ്രവര്‍ത്തിച്ച ശ്രീ നാരായണനിലേക്ക്‌ പിന്നീടു കീഴരിയൂരിന്റെ ദേശീയ ബോധത്തിന്റെ കടിഞ്ഞാണ്‍ വന് നു ചേരുകയായിരുന്നു ,,ദേശീയ നേതാക്കളുടെ ശ്രദ്ധ പോലും ശ്രീ കുറുമയിൽ നാരായണനിലേക്ക്‌ വന്നു ചേര്‍ന്നിരുന്നു .ഒരു ചെറിയ സമര പൊട്ടിത്തെറിക്കുവേണ്ടിഅച്ഛന്റെ സമരാവേശം ഉള്‍കൊണ്ട ശ്രീ കുറുമയില്‍ നാരായണന്‍ നടുവത്തൂര്‍ എലിമെന്ററി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കൊയിലാണ്ടിയിലെ മഠത്തില്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം കഴിയുമ്പോഴേക്കും സ്വതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ പഴയ കുറുമ്പ്രനാട്ടിലും ആവേശം വിതറി ,,സമരത്തിലെ അച്ഛന്റെ സാന്നിധ്യവും ഉപദേശങ്ങളും ശ്രീ കെ നാരായണനെ താന്‍ പഠിച്ച നടുവത്തൂര്‍ എലിമെന്ററി സ്‌കൂളിലെ അധ്യാപക വൃത്തി ഉപേക്ഷിച്ചു മുഴുവന്‍ സമയ സമര പോരാളിയായി മാറ്റുകയാണ്‌ ഉണ്ടായത്‌, പോരാട്ടത്തോടൊപ്പം കീഴരിയൂരിന്റെ ജനജീവിത നവീകരണ പ്രക്രിയയുംതുടര്‍ന്ന്‌ പോന്നു ,.,ഗുരുവായൂര്‍ സത്യാഗ്രഹത്തോടൊപ്പം തന്നെ കീഴരിയൂരില്‍ സമര പോരാളികള്‍ സജീവമായിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ കീഴരിയൂര്‍ കാരനായ ഈന്തന്‍കണ്ടി ചന്തുകുട്ടി പങ്കെടുത്തത്‌ ഇവിടെയുള്ള നവോത്ഥാനപ്രവര്‍ത്തനങ്ങളുടെ ഒരു അടയാളം തന്നെ ആയിരുന്നു,1942 ആഗസ്റ്റ്‌ 8 നു ബോംബെയില്‍ ചേര്‍ന്ന എ ഐ സി സി സമ്മേളനം ക്വിറ്റ്‌ ഇന്ത്യ പ്രമേയം പാസാക്കി ,സ്വാതന്ത്ര്യ സമരത്തിന്റെ അഗ്നി ജ്വാലകള്‍ക്ക്‌ എണ്ണ പകരുന്ന വിധത്തില്‍ ആയിരുന്നു ഈ പ്രമേയം ,ഗാന്ധിയന്‍ അഹിംസ സത്യാഗ്രഹ വാദത്തില്‍ നിന്ന്‌ മാറി “പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക “എന്ന മുദ്രവാകൃത്തിലൂടെ ഹിംസയുടെ ചെറിയൊരു വ്യതിചലനത്തിലേക്കുള്ള ഒരു ആഹ്വാനമായിരുന്നു ഇത്‌.ഇത്‌ തിരിച്ചടിക്കാന്‍ കാത്തിരുന്ന വിപ്ലവ യുവത്വങ്ങളില്‍ അഗ്നി പടര്‍ത്തി .യുവാക്കള്‍ സമരങ്ങളില്‍ വിപ്പവകരമായ മാറ്റങ്ങള്‍ വരുത്തി ,ഇന്ത്യയിലൊട്ടാകെ സമരം കലാപങ്ങളിലൂടെ ആളിക്കത്താന്‍ തുടങ്ങി ,പലനേതാക്കളും അറസ്റ്റ്‌ ചെയ്യപ്പെട്ടു ,ഗാന്ധിജി കലാപങ്ങളില്‍ നിന്ന്‌ പിന്തിരിയണം എന്ന്‌ പല തവണ ആഹ്വാനം ചെയ്തു,എന്നാല്‍ സമരാവേശത്തില്‍ മുന്നേറിയ ജനത ഇതൊന്നും ചെവിക്കൊള്ളുകയുണ്ടായില്ല,

ആദ്യ ഭാഗം വായിക്കാൻ മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്യുക

ദേശീയതല ത്തില്‍ പടര്‍ന്ന ഈ അലയൊലികള്‍ മലബാര്‍ കേന്ദ്രീകരിച്ചു കേരളത്തിലും സമര ഓളങ്ങള്‍ സൃഷ്ടിച്ചു, ജയപ്രകാശ്‌ നാരായണന്‍ ,അരുണആസഫലി തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത റവലൂഷണറി നേതാക്കന്‍മാര്‍ കേരളത്തിന്റെ നേതൃത്വ ത്തിനു വേണ്ടി ശ്രീ കെ ബി മേനോന്‍ ,വി എ കേശവന്‍ നായര്‍, സിപി ശ്രീധരന്‍ നായര്‍, എന്‍ കൃഷ്ണ പിള്ള ,മത്തായി മഞ്ഞൂരാന്‍ എന്നീ നാലുപേരെ അയക്കുകയുണ്ടായി ഇവര്‍ ഒളിഞ്ഞും തെളിഞ്ഞും ഈ ആവേശം ആളികത്തിച്ചു സമരവേശത്തിന്റെ തീജ്വാലകള്‍ അണികള്‍ക്ക്‌ പകരാന്‍ 1942-43 കാല ഘട്ടത്തില്‍ പല രഹസ്യ യോഗങ്ങളും മലബാറില്‍ നടത്തപ്പെട്ടു ,എല്ലാ യോഗങ്ങളിലും കെ ബി മേനോന്‍ നേരിട്ട്‌ തന്നെ ബന്ധപ്പെട്ടു ,കോഴിക്കോട്‌ കാരിയാല്‍ അച്ചുതന്റെ വീട്ടില്‍ വെച്ച്‌ നടന്ന രഹസ്യ യോഗത്തില്‍ മലബാറിലെ കേന്ദ്രകമ്മിറ്റി സെക്രട്ടറി ആയി കാരിയാല്‍ അച്ചുതനെ തിരഞ്ഞെടുത്തു ,കുറുമ്പ്രനാട്‌ താലൂക്കിനെ പ്രതി നിധീകരിച്ചു കൊണ്ട്‌ ശ്രീ കെ നാരായണനെ കേന്ദ്ര കമ്മിറ്റി യിലേക്ക്‌ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാനമാറ്റം തന്നെ ആയിരുന്നു ഇത്‌ അങ്ങനെ കുറുംമ്പ്രനാടിന്റെ സ്വതന്ത്ര സമരത്തിൻ്റെ നേതൃനിരയിലേക്ക്‌ അദ്ദേഹം ഉയര്‍ന്നുവന്നു , അങ്ങനെയിരിക്കെ കേന്ദ്രകമ്മിറ്റി ഒരു സബോട്ടെജ്‌ മീറ്റിംഗ് വിളിച്ചു ചേർക്കുന്നു.

ശ്രദ്ധ കീഴരിയൂരിലേക്ക്

തുടരും

അടുത്ത ഭാഗം ആഗസ്റ്റ് 13 ചൊവ്വ

--- പരസ്യം ---

Leave a Comment