വെടി മരുന്നു കൊണ്ടുവരിക എന്ന ആ അപകടം പിടിച്ച കര്‍ത്തവ്യം ധീരനായ കെ നാരായണൻ ഏറ്റെടുത്തു, വെടി മരുന്നുകള്‍ കൊണ്ടുവരാന്‍ നമ്മുടെ ധീര പോരാളി ബോംബയിലെ വിക്ടോറിയ ടെര്‍മിനലിലേക്ക് വണ്ടികയറി ..ഇന്നത്തെ മുംബയിലെ ഛത്രപതി ശിവജി ടെര്‍മിനല്‍ (2009 ‘ ടെററിസ്റ്റ് അറ്റാക്ക് ) നമ്മളെ സംബദ്ധിച്ചിടത്തോളം തികച്ചും പേടിപ്പെടുതുന്ന യാത്ര,എന്നാല്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യ യാത്രയില്‍ ഈ യാത്രയുടെ ആകുലതകള്‍ കെ നാരായണനിൽ അലട്ടിയില്ല ,സ്ഫോടകവസ്തുക്കള്‍ ശേഖരിക്കാനുള്ള യാത്ര ,അതും മഹാനഗരമായ ബോംബെയിലെ വിക്ടോറിയ ടെര്‍മിനലിലേക്ക്,,.ചുറ്റും സമരകലാപങ്ങള്‍ ഉയരുന്നതോടൊപ്പം ബ്രിട്ടീഷ്‌പട്ടാളത്തിന്റെയും പോലീസിന്റെയും ചാരന്‍മാരുടെയും കണ്ണ് വെട്ടിച്ചു കൊണ്ടായിരിക്കണം എല്ലാനീക്കങ്ങളും ,ബോംബെയിലെ പോരാളികളെ തിരിച്ചറിയാന്‍ കൈവെള്ളയില്‍ ചില രഹസ്യ കോഡുകള്‍ മാത്രം ആയിരുന്നു നമ്മുടെ ധീര പോരാളി ശ്രീ നാരായണന് നെല്കപ്പെട്ടിരുന്നത്, പരസ്പരം മുദ്രകള്‍ കൈമാറി അവിടെ കാത്തുനിന്നയാള്‍ നാരായണനെ ഒരു വീട്ടിലേക്കു കൂട്ടികൊണ്ടുപോയി,അരുണ ആസഫലിയോടോപ്പം പോരാളികള്‍ നാല്‍പ്പതു കിലോ തൂക്കം വരുന്ന അതി ശക്തിയുള്ള വെടിമരുന്നു സാമഗ്രികള്‍ കേരളത്തിലേക്കുള്ള വണ്ടിയിലേക്ക് കയറ്റി കൊടുക്കുമ്പോള്‍ അതിനോടൊപ്പം തന്നെ ഒരു റിവോള്‍വറും നാരായണനെ ഏല്‍പ്പിച്ചു ,പിടിക്കപ്പെട്ടാല്‍ ഇതില്‍ നിറക്കപ്പെട്ട വെടിയുണ്ടകള്‍ ശത്രുവിനെതിരെ പ്രയോഗിച്ചതിന് ശേഷം അവസാന വെടി സ്വന്തം നെഞ്ഞിലേക്ക് പ്രയോഗിക്കണം എന്നായിരുന്നു ബോംബയിലെ സമര പോരാളികളുടെ നിര്‍ദേശം , “പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക ” എന്ന മുദ്രാവാക്യം പ്രാർത്ഥനയായി എടുത്ത നമ്മുടെ ധീര പോരാളിയുടെ മനസ്സിനെ ഈ നിര്‍ദേശം ഒട്ടും കുലുക്കിയിരുന്നില്ല,,ഇവിടെയാണ് ശ്രീ കുറുമയിൽ നാരായണന്‍റെ അചഞ്ജലമായ മനസ്സും ആത്മവിശ്വാസവും നമ്മളെ ആവേശോജ്ജ്വലം ആക്കുന്നത് ബോംബെയില്‍ നിന്ന് കയറി തന്റെ ലക്ഷ്യപൂര്‍ത്തീകരണം വരെ വളരെ കരുതലോടെ നീങ്ങിയ കുറുമയിൽ നാരായണന്‍റെ ഈവിജയം സമര പോരാളികളുടെ ആത്മ ധൈര്യം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതായിരിന്നു
കുറുമയിൽ നാരായണൻ – കീഴരിയൂരിൻ്റെ വീരകേസരി – മുന്നാം ഭാഗം – നേതൃനിരയിലേക്ക്
മൂന്നാം ഭാഗം വായിക്കാൻ മുകളിലത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക
കീഴരിയൂര്‍ ബോംബ് നിര്‍മ്മാണത്തിന്റെ ഗൂഡാലോചന കേന്ദ്രം പന്തലായനി കൊല്ലത്തെ ചര്‍ക്ക ക്ലബ്ബ് ആയിരുന്നു കീഴരിയൂരിലെ കുനിയില്‍മീത്തല്‍ ചങ്കരന്‍റെ തൈക്കണ്ടി മീത്തല്‍ എന്ന വീട്ടില്‍ വെച്ചാണ് ബോംബ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. കുറുമയില്‍ കേളുക്കുട്ടിക്കു ബോംബു നിര്‍മ്മാണ വീട് സജജ്ജീകരണങ്ങള്‍ക്ക് കുറച്ചു ദിവസങ്ങള്‍ വേണ്ടിവന്നു അങ്ങനെ കൊയപ്പള്ളി നാരായണൻ നായരുടെനേതൃത്വത്തില്‍ ബോംബു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കുനിയില്‍ കുഞ്ഞിരാമനും കുനിയില്‍ അച്ചുതനും സഹായികളായി നിലകൊണ്ടു…എന്നാല്‍ ഈ വിധ്വംസക പ്രവര്‍ത്തനത്തിൻ്റെ സുരക്ഷ ഗൗരവമായി എടുക്കാഞ്ഞത് ഒരു പാളിച്ച തന്നെയായിരുന്നു.എന്ന് പറയാംം,ചില നിറമുള്ള പൊടികൾ കലർത്തുന്നത് കണ്ട നാട്ടുകാര്‍ക്കിടയില്‍ ഇത് ഒരു സംസാര വിഷയമാകാന്‍ കാരണമായിരുന്നു ..,ബോംബു നിര്‍മ്മാണ പ്രവര്‍ത്തിദ്രുതഗതിയില്‍ നടന്നു കൊണ്ടിരിക്കെ ഒരുസംഭവം ഉണ്ടായി ഏകദേശം അര്‍ദ്ധ രാത്രിയോട് അടുത്തപ്പോൾ മുകളിലെ പറമ്പില്‍ ഒരു ആളനക്കം. പോലീസുകാരാണെന്നു കരുതി ഭയപ്പെട്ടു. അങ്ങനെ നിര്‍മ്മാണം കീഴരിയൂരില്‍ ബോംബു നിര്‍മ്മാണം നടക്കുന്നു എന്ന വാര്‍ത്ത പോലീസിന്റെ ചെവിയിലുമെത്തി.
പോലീസിൻ്റെ നരനായാട്ട് അവിടെ തുടങ്ങുന്നു
തുടരും