കുറുമയിൽ നാരായണൻ – കീഴരിയൂരിൻ്റെ വീരകേസരി – 5ാം ഭാഗം – രഹസ്യം പരസ്യ മാവുന്നു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ബോംബു നിര്‍മ്മാണദ്രുതഗതിയില്‍ നടക്കവേ മുകളിലെ പറമ്പില്‍ ഒരു ആളനക്കം ,, പോലീസു ആണെന്ന്‌ കരുതി ഭയപ്പെട്ടു.. അങ്ങനെ നിര്‍മ്മാണം നിര്‍ത്തിവെച്ചു തൊടിയിലേക്ക്‌ ശ്രദ്ധിച്ചു എന്നാല്‍ ആളില്ലാതെ വീട്ടു പറമ്പില്‍ തേങ്ങ മോഷ്ടിക്കാന്‍ വന്നവര്‍ ആയിരുന്നു എന്നാല്‍ ആളില്ലാത്ത വീട്ടിലെ ആളനക്കം മോഷ്ടാക്കളും ശ്രദ്ധിക്കപ്പെട്ടു..മോഷണത്തിന്‌ പറ്റിയ സമയമല്ലെന്നു കണ്ട മോഷ്ടാക്കള്‍ സ്ഥലം വിടുകയും ചെയ്തു,അതോടെ ബോംബു നിര്‍മ്മാണം പുനരാരംഭിക്കുകയും ചെയ്തു,,പിറ്റേന്നു ചായക്കടയില്‍ എത്തിയ മോഷ്ടാക്കള്‍ ആയിരിക്കണം ആളില്ലാത്ത വീട്ടില്‍ ആരൊക്കെയോ ഒത്തു കൂടുന്നു എന്ന വാര്‍ത്ത പരക്കാന്‍ കാരണമായത്‌..അങ്ങനെ ബോംബു നിര്‍മ്മാണത്തിന്റെ രഹസ്യ സ്വഭാവത്തിന്‌ ഇത്‌ കോട്ടം വരുത്തി ആയതിനാല്‍ നിര്‍മ്മാണ കേന്ദ്രം മാറ്റാന്‍ പോരാളികളെ നിര്‍ബന്ധമാക്കി,തൈക്കണ്ടി പാച്ചരുടെ നിര്‍ദേശപ്രകാരം പാറമല കണാരന്‍ ചെരിയോനെ മറ്റൊരു സ്ഥലം കണ്ടെത്താന്‍ ചുമതലപെടുത്തി സ്ഥലം കണ്ടെതുന്നവരെ നിര്‍മ്മാണ സാമഗ്രികൾ
കുറുമക്കുന്നിലെ പൊന്തക്കാട്ടില്‍ ഒളിപ്പിച്ചു വച്ചു,,പിന്നീട്‌ മാവട്ടു മലയുടെ താഴ്‌വാരത്തില്‍ സ്ഥലം കണ്ടെത്തിയതോടെ സാധനങ്ങള്‍ അങ്ങോട്ട്‌ മാറ്റപ്പെട്ടു……..കൊയപ്പള്ളി നാരായണനും അച്ചുതനും പാറമല കണാരന്റെ വീട്ടില്‍ താമസിച്ചു പകലുകളില്‍ ബോംബ്‌ നിര്‍മ്മാണപ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടു ,.,ഈ കേസില്‍ അധികമാരും അറിയപ്പെടാത്ത മഹിള രത്നങ്ങളെ നമ്മള്‍ വിസ്മരിച്ചു കൂടാ ഈ ബോംബു നിര്‍മ്മാണ തിനാവശ്യ മായ വെടിമരുന്നു കൂട്ട്‌ ഇടിച്ചു ചേര്‍ത്ത്‌ പാകപ്പെടുത്തി നെല്കിയ പാറെമ്മല്‍ ചീരു,മലയില്‍ മാത എന്നിവരാണവര്‍ .ഇവര്‍ക്ക്‌ നേരെയും കേസെടുത്തിരുന്നു എന്നും പറയുന്നുണ്ട്‌ ..,കൂട്ടുകളും വെടിക്കോപ്പുകളും തെയ്യാറാക്കി ബോംബു നിര്‍മ്മിച്ച്‌ മാവട്ടു മലയില്‍ വച്ച്‌ തന്നെ താനി മരച്ചോട്ടിൽ പരീക്ഷിക്കുകയും മരം രണ്ടായി പിളരുകയും ചെയ്തു …കീഴരിയൂരില്‍ നിന്ന്‌ നിര്‍മ്മിച്ച ബോംബുകള്‍ കോഴിക്കോട്‌ കോൺഗ്രസ്‌ ഓഫീസില്‍ എത്തിക്കുകയാണ്‌ ഉണ്ടായത്‌ കൈതോല കൊണ്ടുണ്ടാക്കിയ വട്ടികളില്‍ ഇവ യഥേഷ്ടം ഓഫീസില്‍ എത്തിക്കപ്പെട്ടു .. കീഴരിയൂരില്‍ ബോംബു നിര്‍മ്മാണംനടക്കുന്നു എന്ന വാര്‍ത്ത പോലീസിന്റെ ചെവിയില്‌ മെത്തി,,അതിനു കാരണമായത്‌ 19 4 2 നവംബര്‍ 1 7നു കൊയിലാണ്ടി കോടതി സമുച്ചയത്തിനു ബോംബു വെക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ ആയിരുന്നു .അന്ന്‌ അത്തോളിയില്‍ നിന്ന്‌ എത്തുന്ന സമര ഭടന്മാര്‍ ആയിരുന്നു ഈ കര്‍ത്തവ്യം നിറവേറ്റ പ്പെടേണ്ടത്‌. എന്നാല്‍ ബോംബ് രഹസ്യമായി എത്തിക്കാനുള്ള ചുമതല നാരായണന്‍ ഉള്‍പ്പെടെയുള്ള നമ്മുടെ കിഴരിയുരിലെ ധീര പോരളികള്‍ക്കും ആയിരുന്നു. ബോംബുകള്‍ ചുമന്നു കുത്തിയൊഴുകുന്ന നെല്ല്യാടിപുഴക്കടവും കടന്നു കൊയിലാണ്ടിയില്‍ എത്തുക എന്നത്‌ ഏറെ ശ്രമകരം ആയിരുന്നു എന്നിട്ടും ഒളിഞ്ഞും പതുങ്ങിയും ബോംബുകളുമായി നെല്ല്യാടി കടവില്‍ കടത്തുകാരനെ കാത്തു മറഞ്ഞിരുന്നു ,എന്നാല്‍ ഒരു ഭാഗത്ത്‌ വിധ്വംസക പ്രവര്‍ത്തകരെ കാത്തു ഒരു അപകടം പതിയിരിക്കുന്നത്‌ ആരും അറിഞ്ഞില്ല ..ഒരു സംഘം എം എസ്‌ പി ക്കാര്‍ നിറതോക്കും കണ്ടാല്‍ വെടിവെക്കുക എന്ന ഓര്‍ഡറുമായി കാത്തു നില്‍ക്കുന്നു എന്നത്‌ നമ്മുടെ ധീര പോരാളികള്‍ അറിഞ്ഞതേയില്ല

https://www.keezhariyourvarthakal.com/കhttps://www.keezhariyourvarthakal.com/കുറുമയിൽ-നാരായണൻ-കീഴരിയ-3/

നാലാം ഭാഗം വായിക്കാൻ മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്യുക

കടത്തുകാരനെ കാത്തിരുന്ന പോരാളികള്‍ അയാള്‍ വരാതിരുന്നതിനാല്‍ മടങ്ങുകയായിരുന്നു ,ബോംബ്‌ കാത്തിരുന്ന അത്തോളിയിലെ പോരാളികള്‍ കൊയിലാണ്ടിയില്‍നിന്ന്‌ മടങ്ങി പോവുകയും ചെയ്തു.ഒരു പക്ഷെ കടത്തുകാരന്‍ വന്നിരുന്നുവെങ്കില്‍ സമരചരിത്രത്തില്‍ ഒരു രക്തപുളകിതമായ സംഭവം ആയി അത്‌ മാറുമായിരുന്നു പില്‍ക്കാലത്ത്‌ നാരായണന്‍ കടത്തുകാരന്‍ വരാതിരുന്നത്‌ നന്നായി എന്ന്‌ ആശ്വാസം കൊള്ളുന്നുണ്ട്‌ പദ്ധതിപൊളിയും മാത്രമല്ലപോലിസ് പിടിയിലാവുകയും ചെയ്യും … വിധ്വംസകപ്രവര്‍ത്തനം കിഴരിയൂരില്‍ നടക്കുന്നു എന്ന്‌ തിരിച്ചറിഞ്ഞ പോലീസുകാര്‍ അന്വേഷണം വ്യാപകമാക്കി കൊയിലാണ്ടി പോലിസ്‌ സ്റ്റേഷന്‍ തകര്‍ക്കുക എന്ന പദ്ധതി പരാജയപ്പെട്ടത്‌ ഉത്തരവാദിത്വം ഉള്ള ശ്രീ നാരായണന്റെ മേല്‍ പഴി ചെര്‍ക്കപെടുകയുണ്ടായി,ഇത്‌ നേതൃത്വത്തെ പ്രവര്‍ത്തകരില്‍ ചിലര്‍ ചേര്‍ന്ന്‌ തെറ്റിധരിപ്പിക്കുകയായിരുന്നു ഒറ്റുകാരന്‍ എന്ന ആക്ഷേപം വരെ നാരായണന്‌ കേള്‍ക്കേണ്ടി വന്നു ,പിറ്റേന്ന്‌ നിജസ്ഥിതി മനസ്സിലായ നേതൃത്വം നാരായണനോട്‌ പശ്ചാത്തപിച്ചു .എന്നിട്ടും അദ്ദേഹത്തിന്റെ മനസ്സിനേറ്റ മുറിവുകള്‍ പെട്ടെന്ന്‌ വിട്ടൊഴിഞ്ഞില്ല,,ഈ നിരാശയില്‍ സ്ഫോടകവസ്തുക്കളും അടങ്ങുന്ന തന്റെ ഖാദി ഓഫീസില്‍ രണ്ട്‌ നാളുകളോളം ജലപാനം ചെയ്യാതെ കിടന്നു..പോലീസ്‌ തിരച്ചില്‍ ആരംഭിച്ച നാളില്‍ ഇങ്ങനെ ഒരു തീരുമാനം അദ്ദേഹം എടുത്തത്‌ സ്ഫോടക വസ്തുക്കള്‍ക്കൊപ്പം പിടിക്കപ്പെടട്ടെ എന്ന ഉദ്ദേശത്തോടെ ആയിരുന്നു, ഒന്നുകില്‍ പിടിക്കപെടുക അല്ലെങ്കില്‍ പോലിസുകരോട്‌ ഏറ്റുമുട്ടി വീരചരമം പ്രാപിക്കുക അതായിരുന്നു സഹപ്രവർത്തകരുടെ അവിശ്വാസത്തിനു പാത്രമായ നാരായണന്റെ തീരുമാനം വ്യക്തി താല്പര്യം അല്ല രാഷ്ട്രത്തിന്റെ സ്വതന്ത്ര്യം ആണ്‌ ലക്ഷ്യം ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതുണ്ട്‌ എന്ന്‌ മനസ്സിലാക്കിയ നാരായണന്‍ സാവധാനം തന്റെ നിരാശയില്‍ നിന്നു ഉണര്‍ന്നു കൂടുതല്‍ രാഷ്ട്രീയ ഇടപെടലുകളില്‍ വ്യാപൃതനായി.

തുടരും.

--- പരസ്യം ---

Leave a Comment

error: Content is protected !!