--- പരസ്യം ---

കുറുമയിൽ നാരായണൻ കീഴരിയൂരിൻ്റെ വീര കേസരി – ഭാഗം 6 – കാരാഗ്രഹത്തിലേക്ക്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

അധിക നികുതി ചുമത്തിയ ബ്രിട്ടീഷ്‌ സര്‍ക്കാരിനെതിരെ 1942 ല്‍ കക്കട്ടില്‍ നിന്നും ആരംഭിച്ച നികുതി നിഷേധ ജാഥ ക്യാപ്റ്റൻ ശ്രീ കുറുമയില്‍ നാരായണനായിരുന്നു. ,നാടിനെ ഇളക്കി മറിച്ചു മുദ്രാവാക്യങ്ങള്‍ മുഴക്കി മുന്നേറിയ ജാഥ നാദാപുരത്തു വെച്ച്‌ പോലിസ്‌ തടഞ്ഞു നാരായണനെ അറസ്റ്റു ചെയ്യുകയും ചെയ്തു ,,അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ അറസ്റ്റ്‌ ആയിരുന്നു അത്‌, കോടതി 15 ദിവസത്തേക്ക്‌ റിമാണ്ട്‌ ചെയ്തു കോഴിക്കോട്‌ സബ്ജയിലേക്ക്‌ അയച്ചു ,,സ്വയം കേസ്‌ വാദിച്ച നാരായണന്‍ തന്റെ പ്രവര്‍ത്തനങ്ങളിലും വാക്കുകളിലും ഒരടി പിന്നാക്കം പോയില്ല
ഇത്‌ മോചനം അസാധ്യമാക്കി ,, “താങ്കൾ ബ്രിട്ടീഷ്‌ സര്‍ക്കാരിനെതിരെ പ്രസംഗിച്ചത്‌ ശരിയാണോ ” എന്ന ജഡ്ജിന്റെ ചോദ്യത്തിന്‌ ഞാന്‍ പ്രസംഗിച്ചത്‌ ശരിയാണ്‌
എന്നായിരുന്നു നാരായണന്റെ ഉറച്ച മറുപടി …അങ്ങനെ രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു ,അദ്ദേഹത്തെ ബെല്ലാരിയിലെ ആലിപുരംജയിലിലാക്കി,എന്നാല്‍ ഈ വിധി സുപ്രീം കോടതി അംഗീകരിക്കുകയുണ്ടായില്ല
വേഗമോചനം ജയില്‍ അധികാരികളെ ചൊടിപ്പിച്ചു മാപ്പെഴുതി തന്നാല്‍ മോചിപ്പിക്കാം എന്ന്‌ അവര്‍ നിര്‍ദേശിച്ചു .എന്നാല്‍ ഇത്‌ വകവെച്ചു കൊടുക്കാന്‍ നാരായണന്‍ തയ്യറായില്ല ,..മറ്റു കേസുകള്‍ തന്റെ മേല്‍ കെട്ടിവെച്ചു തുറുങ്കില്‍ അടക്കാനാണ്‌ തീരുമാനം എന്ന്‌ ഒരു ജയില്‍ ഉദ്യോ ഗസ്ഥ നില്‍ നിന്ന്‌ മനസ്സിലാക്കിയ അദ്ദേഹം അയാളുടെ പ്രേരണ പ്രകാരം മാപ്പ്‌ പറയുന്നതിന്‌ പകരം പ്രായ പൂര്‍ത്തി ആകാത്തതിനാല്‍ ശിക്ഷ ഇളവു ചെയ്യണം എന്നെഴുതി നെല്കി തന്റെ അഭിമാനം കാത്തു മോചിതനായി ,

കുറുമയിൽ നാരായണൻ – കീഴരിയൂരിൻ്റെ വീരകേസരി – 5ാം ഭാഗം – രഹസ്യം പരസ്യ മാവുന്നു

ഭാഗം 5 വായിക്കാൻ മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊയിലാണ്ടി എത്തിയ നാരായണന്‍ മൈലുകള്‍ നടന്നു നേരെ ഉള്ള്യേരിയിലെ അമ്മയുടെ തറവാട്ടിലെത്തി .അതെ ദിവസം തന്നെ കുറുമ യിലും എത്തി അമ്മയെയും മറ്റും കണ്ടു മനസ്സ്‌ നിറഞ്ഞു പിറ്റേന്ന്‌ കോഴിക്കോട്ടേക്ക്‌ പുറപ്പെട്ടു ,,മനസ്സില്‍ ഒന്നെയുണ്ടായിരുന്നു സഹപ്രവർത്തകരെ കാണണം ,,പുത്തൻ ആശയങ്ങളുമായി സമര ഭൂമിയില്‍ മരണം വരെ ഭാരതാംബ യുടെ പൂര്‍ണ സ്വാതന്ത്രത്തിനുവേണ്ടി പോരാടണം എന്ന ഉറച്ച തീരുമാനം കൊയിലാണ്ടി കോടതി സമുച്ചയം ആക്രമിക്കാനുള്ള പദ്ധതി പാളിയത്‌ കീഴരിയൂരില്‍ ബോംബു നിര്‍മ്മാണം നടക്കുന്നു എന്ന പോലീസിന്റെ നിഗമനം ശക്തി പ്പെട്ടു ,പോലീസ്‌ വലിയൊരു സംഘമായി കീഴരിയൂരില്‍ എത്തി നാടിന്‍റെ നാനാ ഭാഗങ്ങളും അരിച്ചു പെറുക്കി എന്നാല്‍ ബോംബു നിര്‍മാണ രഹസ്യത്തിന്റെ ഒരു തുമ്പ്‌ പോലും അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാല്‍ കീഴരിയൂര്‍ വിട്ടു പോകാതെ കണ്ണില്‍ കണ്ടവരെയൊക്കെ അവര്‍ മര്‍ദിക്കുകയും അസംഭ്യങ്ങള്‍ വിളിച്ചു പറയുകയും ചെയ്തു ,,യാതൊരു അനുവാദവും കൂടാതെ അഞ്ചു എസ്‌ ഐ മാരും ഒരു dysp അടങ്ങുന്ന ഈ സംഘമാണ് താവള മുറപ്പിച്ചത്‌ കുരുമയില്‍ കേളുക്കുട്ടിയുടെ പീടിക മുകളില്‍ ആയിരുന്നു അവർ തമ്പടിച്ചത് ,ഒറ്റ മാസം കൊണ്ട്‌ പീടികയിലെ സാധനങ്ങള്‍ ഒരു കാശും നെല്കാതെ തീര്‍ക്കുകയുണ്ടായി ,ഒടുവില്‍ കീഴരിയൂരിനോട്‌ വിടപറയുമ്പോള്‍ ഇതിനെ കുറിച്ച്‌ യാതൊരു വിവരവും ഇവര്‍ക്ക്‌ ലഭിക്കുകയുണ്ടായില്ല പോലീസിന്റെ പരാക്രമത്തിനിടയില്‍ ഒറ്റ രാത്രി കൊണ്ട്‌ അവയെല്ലാം ഇരുചെവി അറിയാതെ
നെല്ല്യാടി കടവില്‍ എത്തിച്ചു പിന്നീട്‌ പരപ്പനങ്ങാടിയിലേക്ക്‌ മാറ്റുകയും ചെയ്തു

കിഴരിയൂരിലെ ബോംബ്‌ നിര്‍മാണത്തിന്‌ ചുക്കാന്‍ പിടിച്ച കൊയപ്പള്ളി നാരായണനും കുനിയില്‍ അച്ചുതനും പരപ്പനങ്ങാടിയിലേക്ക്‌ വന്നു അവിടെയും ബോംബു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും കൂടുതല്‍ ബോംബുകള്‍ നിര്‍മ്മിക്കപ്പെട്ടു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാലതാമസം വിധ്വംസക ദിനം മറ്റൊരു നാളേക്ക്‌ മാറ്റി വെച്ചിരുന്നു ,, എന്നാല്‍ ബോംബുകള്‍ പൂര്‍ണ്ണമായി നിര്‍മ്മിച്ചത്‌ നവംബര്‍
17 നു നടത്താന്‍ തീരുമാനമായി ,,ഈ ദിനത്തോടെ മലബാര്‍ മേഖല കത്തിജ്വലിച്ചു ,സമര ഭടന്‍മാര്‍ ജാഗരൂകരായി ,,പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു ഒന്ന്‌ പൊട്ടി തെറിച്ചു ബ്രിട്ടീഷ്‌ മേല്‍ക്കോയ്മയുടെ ചങ്ങല ചിന്ന ഭിന്നമാക്കാനുള്ള തൃഷ്ണ സമര ഭടന്മാരില്‍ തിളച്ചു ,,കേരളമാകെ പ്രതികാരാഗ്നി പടര്‍ന്നു കയറിയ ദിനം ,,ഒരേ സമയം വ്യത്യസ്ഥമായ സ്ഥലങ്ങളില്‍ സ്ഫോടനം നടന്നത്‌ പോലീസില്‍ അങ്കലാപ്പ്‌ ഉണ്ടാക്കി നാട്‌ നീളെ ടെലെഗ്രാഫ്‌ വയറുകള്‍ മുറിച്ചു മാറ്റപ്പെട്ടു. സ്കൂളും വില്ലേജ്‌ ആഫിസുകളും കത്തിയമര്‍ന്നു കീഴതാണി വില്ലേജ്‌ ഓഫീസ്‌ ,ചെന്താരപറമ്പ്‌ വില്ലേജ്‌ ഓഫിസ്‌ ,കല്ലായി ടിമ്പര്‍ ഡിപ്പോ,,കല്ലായി റെയില്‍വേ പാലം എന്നിവ ആക്രമിക്കുകയും തീവെച്ചു നശിപ്പിക്കുകയും ഉണ്ടായി കൂടാതെ തലശ്ശേരി, മാഹിറെയില്‍വേ സ്റ്റേഷന്‍,ഫറോക്ക്‌ പാലം എന്നിവ ഇവരുടെ ലക്ഷ്യങ്ങളും ആയിരുന്നു ,,പോലീസ്‌ തിരച്ചില്‍ ഈര്‍ജിതമാക്കി പരപ്പനങ്ങാടി യില്‍ അച്ചംമ്പാട്ട്‌ വീട്ടു വളപ്പില്‍ വെച്ച്‌ കേടു വന്ന രണ്ടു ബോംബ്‌ കണ്ടെടുത്തത്‌ കീഴരിയൂരും പരപ്പനങ്ങാടിയും തമ്മിലുള്ള ബന്ധം പോലീസ്‌ നിരീക്ഷണത്തില്‍ വന്നു

തുടരും

--- പരസ്യം ---

Leave a Comment