കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി

By neena

Published on:

Follow Us
--- പരസ്യം ---

കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരോടുമായാണ് ഗണേഷ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നത്.

”ഉദ്യോഗസ്ഥൻമാരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ പണം തന്നാൽ വാങ്ങരുത്. നിങ്ങളുടെ പിന്നിൽ ഏജന്റുമാരുണ്ട്. നിങ്ങളെ അവരാകും കൈകാര്യം ചെയ്യുക. നമ്മുടെ ഓഫീസുകൾ വെളിയിൽ നിന്നുള്ളവരല്ല കൈകാര്യം ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു. ഏജന്റ് മോട്ടോര്‍ വെഹിക്കിൾ ഓഫീസിൽ കയറി കമ്പ്യൂട്ടറിൽ പാസ്വേര്‍ഡ് അടിച്ച് കയറുകയാണ്. കടുത്ത കുറ്റകൃത്യമാണ്. പാസ്വേഡ് കൈമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കും. പക്ഷെ നിങ്ങൾ ആലോചിക്കേണ്ടത് ഓഫീസിൽ അനാവശ്യമായ ആളുകളെ കയറ്റരുത്. പുതിയ മന്ത്രി വന്നപ്പോൾ ആരെയും ഓഫീസിൽ കയറ്റരുതെന്ന് നിര്‍ദേശം നൽകി എന്നായിരിക്കും. എന്നാൽ ആര്‍ക്കും ആര്‍ടിഒയെയോ ജോയിന്റ് ആര്‍ടിഒയോ കാണാം. പക്ഷെ സെക്ഷനിൽ കയറരുത്. ഓഫീസിലെ പലരുടെയും ഫയലുകൾ ഒളിച്ചുവയ്ക്കുക, ഉപദ്രവിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലേക്ക് നീങ്ങരുത്. ഫയലുകളും അന്വേഷണങ്ങളും റിസപ്ഷനിൽ ബന്ധപ്പെട്ട് മാത്രം കൈകാര്യം ചെയ്യുക.”

അതേസമയം മോട്ടോര്‍ വാഹന നിയമലംഘനങ്ങളുടെ പരിശോധന കര്‍ക്കശമാക്കാൻ ഒരുങ്ങുകയാണെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇതുവരെ പൊലീസും എംവിഡി ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയിരുന്നത്. എന്നാൽ തെറ്റുകൾ, ട്രാഫിക് നിയമലംഘനങ്ങൾ കണ്ടാൽ നിങ്ങൾക്ക് തന്നെ അത് റിപ്പോര്‍ട്ട് ചെയ്യാനും. തെറ്റ് ചെയ്ത ആൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയുന്ന സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. ഫ്രീയായി ലഭിക്കുന്ന ആപ്പ് വാട്സാപ്പ് പോലെ ഉപയോഗിച്ച് നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യാം. നിങ്ങൾ പകര്‍ത്തുന്ന വീഡിയോ പരിശോധിച്ച് എംവിഡി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കും. ഇത് ഏതാനും ആഴ്ചകൾക്കുള്ളിൽ നിലവിൽ വരും.

--- പരസ്യം ---

Leave a Comment

error: Content is protected !!