--- പരസ്യം ---

കേരളത്തിനു രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കാൻ സാധ്യത

By neena

Published on:

Follow Us
--- പരസ്യം ---

കേരളത്തിനു രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കാൻ സാധ്യത. കൊച്ചുവേളി- ബെംഗളൂരു, ശ്രീനഗർ – കന്യാകുമാരി സർവീസുകളാണു റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്.

Also Read

കന്യാകുമാരിയിൽ നിന്നു കൊങ്കൺ വഴിയാകും ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുക. ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്‌ഗാം സ്‌റ്റേഷൻ വരെ ആഴ്ചയിൽ 3 ദിവസമായിരിക്കും സർവീസ്. ഉധംപുർ – ശ്രീനഗർ – ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മിഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങും.
ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണു വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നത്. ഡിസംബറോടെ 10 ട്രെയിനുകളുടെ നിർമാണം പൂർത്തിയാകും. രാജധാനി ട്രെയിനിലെ പോലെ പൂർണമായും എസി കോച്ചുകൾ മാത്രമാകും വന്ദേഭാരത് സ്ലീപ്പറിലും. തേഡ് എസി- 11, സെക്കൻഡ് എസി-4, ഫസ്‌റ്റ് എസി-1 എന്നിങ്ങനെ 16 കോച്ചുകൾ ഉണ്ടാകും.

--- പരസ്യം ---

Leave a Comment