കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസത്തിനെതിരായ ബിൽ പാസാക്കി നിയമം നടപ്പിലാക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. പരിഷത്തിൻ്റെ കേന്ദ്രകമ്മറ്റി അംഗം കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഐ .സജീവൻ ആദ്ധ്യക്ഷം വഹിച്ചു. പി.കെ. ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം.എം.സുരേഷ്, മേഖലാ കമ്മിറ്റി പ്രസിഡണ്ട് ടി.നിഷിത,സെക്രട്ടറി കെ.സി. ദിലീപ്, ജില്ലാ കമ്മറ്റി അംഗങ്ങളായ പി.കെ. അജയ് കുമാർ , പ്രഭിന ബാബുരാജ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ വിനോദ് ആതിര സ്വാഗതവും കെ. സുരേഷ് ബാബു നന്ദിയും പറഞ്ഞു. പുതിയ മേഖലാ കമ്മറ്റി ഭാരവാഹികളായി ടി.നിഷിത (പ്രസിഡണ്ട്)
ബാലു പൂക്കാട് (വൈസ് പ്രസിഡണ്ട്) എ.ബാബുരാജ് (സെക്രട്ടറി), വിനോദ് ആതിര (ജോ – സെക്രട്ടറി) പി.രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ഉദ്ഘാടനം ചെയ്തു
By aneesh Sree
Updated on:

A highly useful and well-explained article! This website consistently delivers great
content.
Thank you