--- പരസ്യം ---

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവസമിതി പ്രവർത്തകർക്ക് വേണ്ടി സിനിമോത്സവം സംഘടിപ്പിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവസമിതി പ്രവർത്തകർക്ക് വേണ്ടി സിനിമോത്സവം സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്രം നിർവഹകസമിതി അംഗം ബിനിൽ ബി ” എന്തിന് സിനിമ നിർമ്മിക്കണം” എന്ന വിഷയത്തിൽ ക്ലാസ് എടുത്തുകൊണ്ട് സിനി മോലോത്സവം ഉദ്ഘാടനം ചെയ്തു. “അഭിനയത്തിൻറെ ഹരിശ്രീ”, “സിനിമയുടെ സാങ്കേതികവിദ്യ “, “മൊബൈൽ വീഡിയോഗ്രാഫി” എന്നീ വിഷയങ്ങളിൽ നിതിൻനാഥൻ, സിദിൻ ടി സി ,എ.ടി .രവി എന്നിവർ ക്ലാസെടുത്തു.പരിഷത്ത്മേഖലാ സെക്രട്ടറി ദിലീപ് കുമാർ.കെ .സി അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് പ്രദീപൻ .വി .കെ സ്വാഗതം പറഞ്ഞു. .യൂണിറ്റ് സെക്രട്ടറി പുഷ്പലത കെ എം നന്ദി രേഖപ്പെടുത്തി.

--- പരസ്യം ---

Leave a Comment