പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനല്‍ ടെക്നോളജി (SIET) യില്‍ ജോലി നേടാന്‍ അവസരം. ക്ലര്‍ക്ക് തസ്തികയില്‍ കരാര്‍ നിയമനമാണ് നടക്കുക. താല്പര്യമുള്ളവര് മാര്‍ച്ച് 14ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനല്‍ ടെക്നോളജിയില്‍ ക്ലര്‍ക്ക് റിക്രൂട്ട്മെന്റ്. സിയറ്റിന്റെ തിരുവനന്തപുരം, ജഗതിയിലുള്ള ഓഫീസിലേക്കാണ് നിയമനം.
യോഗ്യത
പ്ലസ് ടു വിജിയിച്ചിരിക്കണം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്.
ബിഎഡ്, ഡിഎല്‍എഡ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
അപേക്ഷ
താല്പര്യമുള്ളവര് വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ ഉള്‍പ്പെടെ മാര്‍ച്ച് 14ന് മുന്‍പായി താഴെ നല്കിയ വിലാസത്തില്‍ എത്തിക്കണം.
വിലാസം: ഡയറക്ടര്‍, എസ്.ഐ.ഇ.ടി, ജഗതി, തൈക്കാട് പിഒ, തിരുവനന്തപുരം 695 014.
സംശയങ്ങള്‍ക്ക് വിജ്ഞാപനം : Click
siet kerala invite application for clerk plus two qualified candidate can apply
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനുകീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ പ്രോജക്റ്റിനുവേണ്ടി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളുണ്ട്. ജനറൽ സർജറിയിൽ എം.എസ് അല്ലെങ്കിൽ ഡിഎൻബി അല്ലെങ്കിൽ സ്ഥിര രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ആണ് യോഗ്യത. പ്രതിമാസ വേതനം 50,000 രൂപ. കരാർ കാലാവധി ഒരു വർഷമാണ്. യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 17ന് ഉച്ചയ്ക്ക് മൂന്നിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.