കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് സീനിയര്‍ പ്രോജക്ട് ഓഫീസര്‍ (മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരാമവധി 35 വയസ് വരെ പ്രായമുള്ള നിര്‍ദിഷ്ട യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. നിലവിലുള്ള മൂന്ന് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. 400 രൂപയാണ് അപേക്ഷ ഫീസായി ഉദ്യോഗാര്‍ത്ഥികള്‍ അടക്കേണ്ടത്.
ഓണ്‍ലൈന്‍ പേയ്മെന്റ് ഓപ്ഷനുകള്‍ (ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിംഗ്/വാലറ്റുകള്‍/യുപിഐ മുതലായവ) ഉപയോഗിച്ച് ഫീസ് അടയ്ക്കാം. പ്രൊജക്റ്റ് ആവശ്യകതകള്‍ക്കും വ്യക്തിഗത പ്രകടനത്തിനും വിധേയമായി പരമാവധി മൂന്ന് വര്‍ഷമായിരിക്കും നിയമനത്തിന്റെ കാലാവധി. ഒബ്ജക്റ്റീവ്-ടൈപ്പ് പരീക്ഷയുടേയും വ്യക്തിഗത അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷം പ്രതിമാസ ശമ്പളമായി 47000 രൂപമായി, രണ്ടാം വര്‍ഷം 48000 രൂപയും മൂന്നാം വര്‍ഷം 50000 രൂപയും ലഭിക്കും. അധികമായി ജോലിയെടുക്കുന്ന സമയത്തിന് പ്രതിമാസം 3000 രൂപ അധികം നല്‍കും. അപേക്ഷകരുടെ ജോലിസ്ഥലം കൊല്‍ക്കത്ത ഷിപ്പ് റിപ്പയര്‍ യൂണിറ്റ്/ മറ്റേതെങ്കിലും സിഎസ്എല്‍ യൂണിറ്റുകള്‍, / സിഎസ്എല്‍ ആവശ്യപ്പെടുന്ന പ്രോജക്റ്റ് സൈറ്റുകള്‍ എന്നിവയിലായിരിക്കും.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിരിക്കണം. കപ്പല്‍ നിര്‍മ്മാണ കമ്പനിയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം. ഷിപ്പ് റിപ്പയര്‍ കമ്പനി, സമുദ്രവുമായി ബന്ധപ്പെട്ട കമ്പനി, തുറമുഖം, എഞ്ചിനീയറിംഗ് കമ്പനി, സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ കമ്പനി എന്നിവയില്‍ പ്രവര്ത്തിച്ചിട്ടുള്ളവരായിരിക്കണം.
കമ്പ്യൂട്ടറൈസ്ഡ് പരിതസ്ഥിതിയില്‍ ജോലി ചെയ്യാനുള്ള പ്രാവീണ്യവും അനുഭവപരിചയവും ഉണ്ടായിരിക്കണം. അപേക്ഷകന് ഹിന്ദി/ബംഗാളി ഭാഷകളില്‍ ആശയവിനിമയം നടത്താനുള്ള കഴിവുണ്ടായിരിക്കണം.
സീനിയര്‍ പ്രോജക്ട് ഓഫീസര്‍ (ഇലക്ട്രിക്കല്‍)
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയിരിക്കണം. കപ്പല്‍ നിര്‍മ്മാണ കമ്പനി, ഷിപ്പ് റിപ്പയര്‍ കമ്പനി, സമുദ്രവുമായി ബന്ധപ്പെട്ട കമ്പനി, തുറമുഖം, എഞ്ചിനീയറിംഗ് കമ്പനി, സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ കമ്പനി എന്നിവയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടറൈസ്ഡ് പരിതസ്ഥിതിയില്‍ ജോലി ചെയ്യാനുള്ള പ്രാവീണ്യവും അനുഭവപരിചയവും, ഹിന്ദി/ബംഗാളി ഭാഷകളില്‍ ആശയവിനിമയം നടത്താനുള്ള കഴിവും അഭികാമ്യം
മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരും അനുയോജ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷാ ഫോം സമര്‍പ്പിക്കാം. അപേക്ഷാ ഫോമിന്റെ ഹാര്‍ഡ് കോപ്പി അയയ്ക്കേണ്ടതില്ല. അപേക്ഷാ സമര്‍പ്പിക്കേണ്ട അവസാന ഡിസംബര്‍ 13 ആണ്.