കൊയിലാണ്ടി എക്സ് സർവ്വീസ്മെൻ വെൽഫെയർ അസോസിയേഷൻകാർഗിൽ വിജയ് ദിവസ് ആചരിക്കും

By neena

Published on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി എക്സ് സർവ്വീസ്മെൻ വെൽഫെയർ അസോസിയേഷൻ
കാർഗിൽ വിജയ് ദിവസ് സിൽവർ ജൂബിലി
ജൂലൈ 26 വെള്ളി കൊയിലാണ്ടി ടൗൺഹാളിൽ ആചരിക്കും.
500പരം ധീരയോദ്ധാക്കൾ മാതൃരാജ്യത്തിന് വേണ്ടി പോരാടിയും രാജ്യം വീണ്ടെടുക്കാൻ വേണ്ടി വീരമൃത്യു വരിക്കുകയും ചെയ്ത സംഭവമാണിത്.അനേകം സൈനികർ ആ യുദ്ധത്തിൻ്റെ ജീവിക്കുന്ന രക്തസാക്ഷികളായി നമ്മുടെ ഇടയിൽ ഉണ്ട്. മാതൃരാജ്യ ത്തിന് വേണ്ടി സ്വന്തം കുടുംബത്തെയും, ബന്ധുക്കളെയും ത്യജിച്ച് ഈ രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടം വരാതിരിക്കാൻ വേണ്ടി ജീവൻ ത്യജിച്ച ധീരയോദ്ധാക്കളുടെ ഓർമ്മ കൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കാനും, വരും തലമുറക്ക് രാജ്യസേവനം എന്തെന്ന് അറിയിക്കുവാനും വേണ്ടിയാണ് കൊയിലാണ്ടി എക്‌സ് സർവ്വീസ് മെൻ വെൽഫയർ അസോസി യേഷൻ കാർഗിൽ വിജയദിവസ് ആചരിക്കുന്നത്. കൊയിലാണ്ടി ടൗൺ ഹാളിലേക്ക് 10 മണിക്കാണ് പരിപാടി.

പ്രസിഡണ്ട് പി.വി വേണുഗോപാൽ അധ്യക്ഷനാവും. കാനത്തിൽ ജമീല എം.എൽ.എ,നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് എന്നിവർ വീരമൃത്യുവരിച്ചവരുടെ കുടുംബാഗങ്ങളേയും യുദ്ധത്തിൽ പങ്കെടുത്തവരേയും ആദരിക്കുന്നു.
ബ്രിഗേഡിയർ ഡി.കെ.പത്ര (കമാൻ്റൻ്റ് ഓഫ് എൻ.സി.സി) , കേണൽ ശ്രീജിത്ത് വാര്യർ , റിട്ട.കേണൽ സുരേഷ് ബാബു, മേജർ ശിവദാസൻ,അഗരസഭ വൈസ് ചെയർമാൻ കെ സത്യൻ തുടങ്ങിയവർ പങ്കെടുക്കും.

--- പരസ്യം ---

Leave a Comment

error: Content is protected !!