കൊയിലാണ്ടി:2025 മാർച്ച് 31നകം കൊയിലാണ്ടിയെ ഹരിത നഗരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ രണ്ടാമത്തെ പാർക്കായ സ്നേഹാരാമം കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം ഉദ്ഘാടനം ചെയ്തു. നഗരത്തിൽ ലെത്തുന്നവർക്ക് ഒഴിവ് സമയങ്ങൾ ചിലവിടാൻ പൊതു ഇടങ്ങളിൽ പാർക്കുകൾ നിർമിക്കുന്ന സംസ്ഥാന സർക്കാരിന്ടെ നിർദേശപ്രകാരം കൊയിലാണ്ടിയിലെ വിവിധ സ്ഥലങ്ങളിൽ പാർക്കുകൾ നിർമിക്കുന്ന പ്രവർത്തനമാണ് നഗരസഭ ചെയ്യുന്നത്. പൂർണമായും സ്പോൺസർമാരെ കണ്ടെത്തിക്കൊണ്ട് നഗരസഭയ്ക്ക് സമ്പത്തിക ബാധ്യതയില്ലാതെയാണ് ഈ സ്നേഹാരമത്തിന്റെ പണി പൂർത്തിയാക്കിയത്.
സ്നേഹാരാമത്തിൽ എഫ്എം റേഡിയോ, ഫ്രീ വൈഫൈ, മൊബൈൽ ചാർജിങ് പോയിൻ്റ്, മനോഹരമായ ലൈറ്റ് കൊണ്ടുള്ള അലങ്കാരങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കൊയിലാണ്ടിയുടെ ചരിത്ര സാംസ്‌കാരിക പൈതൃകം സൂചിപ്പിക്കുന്ന ചുവർശിൽപങ്ങൾ ഈ സ്നേഹാരമത്തിന്റെ പ്രധാന സവിശേഷതയാണ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ സ്വാഗതം പറഞ്ഞു. , കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. പാർക്ക് ഒരുക്കിയ ശില്പി ബിജുകലാലയത്തെ ചടങ്ങിൽ ആദരിച്ചു.ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഗൗതമനെ ചടങ്ങിൽ ആദരിച്ചു.
നഗരസഭ വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര ടീച്ചർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രജില സി,പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത് മാസ്റ്റർ, വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നിജില പറവക്കൊടി , വാർഡ് കൗൺസിലർ
സിന്ധു സുരേഷ്, കൗൺസിലർ പി. രത്നവല്ലി ടീച്ചർ,കൗൺസിലർ വി.പി. ഇബ്രാഹിംകുട്ടി,കൗൺസിലർ കെ.കെ. വൈശാഖ്,കൊയിലാണ്ടി തഹസിൽദാർ,
ജയശ്രീ എസ്. വാര്യർ,(അസി. എക്‌സിക്യുട്ടീവ് എൻഞ്ചിനീയർ,ബിനീഷ് കെ.കെ,അസി. എഞ്ചിനീയർ നഗരസഭ)കെ. ശിവപ്രസാദ്, ക്ലീൻ സിറ്റി മാനേജർ ടി.കെ. സതീഷ് കുമാർ,
എൻ.കെ. ഭാസ്‌കരൻ,എം. പത്മ്പടൻ,വി.വി. സുധാകരൻ,അഡ്വ. എസ്. സുനിൽ മോഹൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, കൊയിലാണ്ടി അലൈയിൻസ് ക്ലബ് പ്രസിഡണ്ട് എം.ആർ. ബാലകൃഷ്ണൻ,കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക്, പ്രസിഡണ്ട് അഡ്വ. കെ.വിജയൻ,അഡ്വ. എൻ. ചന്ദ്രശേഖരൻ,എസ്.എൻ.ഡി.പി കോളേജ്
പ്രിൻസിപ്പൾ ഡോ. സി.പി. സുജേഷ്., ജില്ലാ സെക്രട്ടറിയേറ്റ് NGO യൂണിയൻ അംഗം കെ. മിനി.,ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദ്,നഗരസഭ ശുചിത്വ വിഭാഗം സുരേന്ദ്രൻ കുന്നോത്ത്,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.കൊയിലാണ്ടി നഗരസഭ കഷ്ടം സെക്രട്ടറി, -ഇന്ദു എസ്. ശങ്കരി നന്ദി പ്രകാശിപ്പിച്ചു.