കോഴിക്കോട് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

By neena

Published on:

Follow Us
--- പരസ്യം ---

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അങ്കണവാടി ടീച്ചർക്ക് തോന്നിയ സംശയത്തിലാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞ് പീഡനത്തെ തുടര്‍ന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടിയോട് അങ്കണവാടി ടീച്ചര്‍ സംസാരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ടീച്ചര്‍ വിവരം ഉടനെ കുന്ദമംഗലം ഐ.സി.ഡി.എസ് ഓഫീസറെ അറിയിക്കുകയും പിന്നീട് പൊലീസിന് പരാതി കൈമാറുകയുമായിരുന്നു.

--- പരസ്യം ---

Leave a Comment

error: Content is protected !!