--- പരസ്യം ---

ക്യാൻസർ രോഗത്തെ തടയിടുന്നതിനുവേണ്ടി കുന്നോത്ത് മുക്കിൽ ജനകീയ കൂട്ടായ്മ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയുർ:ക്യാൻസർ രോഗത്തെ തടയിടുന്നതിനുവേണ്ടി കുന്നോത്ത് മുക്കിൽ ജനകീയ കൂട്ടായ്മ മാതൃകയാകുന്നു കഴിഞ്ഞദിവസം കുന്നോത്ത് മുക്ക് അംഗൻവാടിയിൽ വെച്ച് ചേർന്ന വിപുലമായ യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എൻ എം സുനിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പുതിയൊരു കമ്മറ്റി രൂപീകരിച്ചു ചെയർമാൻ സന്ധ്യ നിവാസ് കെഎം കുഞ്ഞിരാമൻ കൺവീനർ കെ പി ഭാസ്കരൻ ട്രഷറർ പുഷ്പവല്ലി അരുണോദയം എന്നിവരെ തിരഞ്ഞെടുത്തു നാല് ക്ലസ്റ്ററുകളിലായി വിഭജിച്ച് അവിടങ്ങളിലെ എല്ലാ വീടുകളിലെയും ആളുകളെ നേരിൽ കണ്ട് കൊണ്ട് ഇതിൻറെ ഉദ്ദേശം വിശദീകരിച്ച് കൊടുക്കും പിന്നീട് ഓരോ ക്ലസ്റ്ററിലെയും ആളുകളെ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ സംഘടിപ്പിച്ചുകൊണ്ട് നല്ല രീതിയിൽ ഉള്ള ഒരു ഒരു പ്രാഥമിക ടെസ്റ്റ് നടത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. അതിൻറെ ഭാഗമായി ആദ്യത്തെ ക്ലസ്റ്ററിന്റെ ടെസ്റ്റുകൾ ഇന്ന് ചാലിൽ വെച്ച് നടന്നു നൂറോളം പേർ ഇതിൽ പങ്കാളികളായി.

കീഴരിയൂർ പഞ്ചായത്തിലെ വാർഡ് മെമ്പർ മോളി. വി, ആരോഗ്യ പ്രവർത്തകർ, ആശാ

വർക്കർമാർ എന്നിവർ നേതൃത്വം നൽകി ഡോ ശ്രീജിത്ത് പുതിയോട്ടിൽ പരിപാടി നിയന്ത്രിച്ചു.

--- പരസ്യം ---

Leave a Comment