ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ശ്രീവാസുദേവ ആശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 8. 30ന് സ്കൂളും പരിസരവും ശുചീകരിച്ചു.
തുടർന്ന് കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥശാലയും എൻ എസ് എസ് യുണിറ്റും സംയുക്ത മായി ഗാന്ധിജയന്തി ദിനം ആചരിച്ചു. ഗാന്ധിജിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിയൻ ആശയങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ഗ്രന്ഥശാല പ്രവർത്തകരായ ഐ ശ്രീനിവാസൻ മാസ്റ്റർ,വി.പി സദാനന്ദൻ മാസ്റ്റർ, ആതിര വിനോദ് എന്നിവർ വിദ്യാർത്ഥികളോട് സംവദിച്ചു.
ഗ്രന്ഥശാല ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളിൽ 15 എൻഎസ്എസ് വോളണ്ടിയർമാർ ഡാറ്റ എൻട്രി പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്തു.
വയനാടിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി ബാക്കിയുള്ള 85 എൻഎസ്എസ് വോളണ്ടിയേഴ്സ് സ്ക്രാപ്പ് ചലഞ്ചുമായി കീഴരിയൂർ പഞ്ചായത്തിലെ 7,8,9 10 വാർഡുകൾ നിന്നും സാധനങ്ങൾ ശേഖരിക്കുകയും ചെയ്തു.പ്രോഗ്രാം ഓഫീസർ സോളമൻ ബേബി, അഞ്ചന സുരേഷ് ,ദേവനന്ദ, ചേതസ് , സായന്ത്എന്നിവർ നേതൃത്വം നൽകി.