കീഴരിയൂർ : കീഴരിയൂർപഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്ന് ഒരുരോഗിക്ക് നൽകിയ പാരസെറ്റമോൾ ഗുളികയിൽ നിറവ്യത്യാസം കണ്ട സംഭവത്തിൽ ഉടൻ അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ നിർമ്മല ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു.വിവരംഅറിഞ്ഞ ഉടൻതന്നെ ഹോസ്പിറ്റലിലും അവിടുത്തെ ഫാർമസിയിലും അന്വേഷണം നടത്തിയിട്ടുണ്ട്. ഡേറ്റ് കഴിഞ്ഞ ഗുളികകൾ ഒന്നും തന്നെ അവിടെ സൂക്ഷിക്കാറില്ല എന്നാണ് മെഡിക്കൽ ഓഫീസറിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഗുളികയിൽ നിറവ്യത്യാസം കണ്ടതിനാൽ ഉടൻ തന്നെ പാരസെറ്റ മോൾ ഗുളിക വിതരണം നിർത്ത് വെക്കാൻ മെഡിക്കൽ ഓഫിസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രസിഡൻ്റ് പറഞ്ഞു.ചികിത്സ തേടിയെത്തിയ രോഗിയുടെ വീട്ടിലും പോയി കാര്യങ്ങൾ വിശദമായി അന്വേഷിച്ചു. അവർക്ക് കൊടുത്ത ഗുളികയിൽ ഒന്നിന് ചെറിയ നിറവ്യത്യാസം കാണാൻ കഴിഞ്ഞിട്ടുണ്ട്. ഡിഎംഒയുമായി വിളിച്ച് കാര്യങ്ങൾ സംസാരിക്കുകയും ഉണ്ടായ സംഭവത്തിന് വിശദമായ അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തിന് പരാതികൾ ഒന്നും തന്നെ ഈ സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ലയെ ങ്കിലും ഈ ഒരു പ്രശ്നം വളരെ ഗൗരവമായിട്ടാണ് പഞ്ചായത്ത് കാണുന്നതെന്നും പ്രസിഡൻ്റ് വിശദീകരിച്ചു.
--- പരസ്യം ---