കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. വടക്കുമ്ബാട് ഹയർ സെക്കൻഡറി സ്കൂളിലെ 41 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു.സ്കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികള്‍ക്കാണ് രോഗബാധ. ഇതിന്റെ പശ്ചാതലത്തില്‍ സ്കൂളിലെ ഉച്ച ഭക്ഷണ വിതരണം നിർത്തിവെക്കുകയും വെള്ളം പരിശോധനക്കയക്കുകയും ചെയ്തു. എന്നാല്‍ സ്കൂളിലെ ഭക്ഷണത്തിലൊ വെള്ളത്തിലൊ രോഗത്തിന് കാരണമായ രോഗാണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. അങ്ങനെയെങ്കില്‍ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചതാകാം രോഗം സ്ഥിരീകരിക്കാൻ കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. സംഭവ സ്ഥലത്ത് ആരോഗ്യ വിഭാഗം അധികൃതർ സന്ദർശനം നടത്തി. കൂടുതല്‍ പേർക്ക് രോഗം പിടിപെട്ടതായി സംശയമുണ്ട്. ഇതിനെ തുടർന്ന് കൂടുതല്‍ സാംപിളുകള്‍ പരിശോധനക്കയച്ചു.
--- പരസ്യം ---