നമ്മുടെ പരക്കം പാച്ചിലില്‍ നമ്മുടെ കൂടെ നാം അറിഞ്ഞിട്ടും നാമറിയാതെ നടന്നു പോകുന്ന ജന്മങ്ങളുണ്ട് ഒരു പക്ഷെ ജീവസന്ധാരണയാത്രയില്‍ പലരാലും തള്ളപെട്ടു ഒരു ഘട്ടത്തില്‍ പുറംമോടികള്‍ക്ക് കാഴ്ച നെല്കാതെ ചിതലരിക്കുന്ന മനസ്സുമായി നടന്നിറങ്ങുന്നവര്‍,,,അവരുടെ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കുന്നു പുറത്തു നടക്കുന്ന കോലാഹലങ്ങളോ മാറ്റങ്ങളോ ഒന്നും അവരുടെ പ്രശ്നങ്ങളാകുന്നില്ല,,സ്വപ്‌നങ്ങള്‍ കാണാതെ കാണുന്നതിനോട് ഒരു ചിരി വെരുത്തിയും എന്തൊക്കെയോ പിറുപിറുത്തും മുന്നോട്ടുള്ള പാതകളില്‍ നടന്നു മതിയാകാത്തവര്‍..
കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനുള്ള ഒരുപാധി ആയിരുന്നു”‘ പല്ലവന്‍”‘ എന്നറിയപ്പെടുന്ന ബാലകൃഷ്ണന്‍ എന്ന മനുഷ്യന്‍ ,, , കാണുന്ന കാലം മുതല്‍ ഒരേ നടപ്പ് ,താടി ,ഉന്തി നില്‍ക്കുന്ന പല്ലുകള്‍ ,,പല്ലുകള്‍ ആവാം ആളുകള്‍ കിടയില്‍ പല്ലവന്‍ എന്ന നാമം ചാര്‍ത്തി കിട്ടിയത് , ഇന്ന് കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും ,എത്ര ഓണമുണ്ടിരിക്കും. ഇതേ പോലെ എത്രയോ പേർ നമ്മുടെ നിരത്തുകളിലും വീടകങ്ങളിലും ഉണ്ട്. ഒരു ചെറിയ ശ്രദ്ധയോ പരിചരണമോ നൽകിയാൽ ജീവിതം തന്നെ മാറ്റാൻ പറ്റുന്നവർ, പല്ലവൻ എന്നറിയെപ്പെടുന്ന ബാലകൃഷ്ണേട്ടൻ ഉപദ്രവിക്കുകയോ ചീത്ത പറയുകയോ ചെയ്തതായി കേട്ടിടില്ല ,, മനസ്സിലാകാത്ത ശബ്ദത്തിൽ ചില പിരുപിരുക്കലുകള്‍ മാത്രമാണ് ശൈലി ,സ്കൂള്‍ കുട്ടികള്‍ ആശ്ചര്യത്തോടെയും ഭയതോടെയും നോക്കുന്നത് കാണാം ..അപ്പോഴും അയാളുടെ മുഖത്ത് ഒരു നിസംഗ ഭാവമായിരുന്നു ,, എപ്പോഴും തന്റെ വയറില്‍ കെട്ടി വെച്ചിരിക്കുന്ന ഭാണ്ഡം പേറി നടക്കുന്ന അദ്ധേഹത്തെ നമ്മുടെ നിരത്തുകളിൽ കാണാമായിരുന്നു,എവിടെയാണ് മനസ്സിനു അടിപതറിയതെന്നോ കാലങ്ങള്‍ തനിക്കെന്തു നെല്കിയെന്നോ പരാതിയില്ലാതെ ചരല്‍ പാതയിലൂടെയുള്ള നടത്തങ്ങള്‍ അവസാനിക്കുന്നില്ല. ചിലർക് അത് കൗതുകവും രസം പറയാനുള്ള വിഷയവും ആയിരിക്കും എന്നാൽ ഒരു താളപ്പിഴയിൽ ആർക്കും വരാവുന്ന സ്ഥിതിയാണിത് കളിയാക്കലും പറച്ചിലുമല്ല വേണ്ടത് ചേർത്തു നിർത്തലാണ്
ഉത്സവങ്ങളും ആഘോഷങ്ങളും ഇവർക്കു ഓർമ്മകൾ ചിതലരിച്ച ദിവസത്തിൻ്റെ അനുഭവമാത്രം – ,,,ഇങ്ങനെ എത്ര ജന്മങ്ങള്‍ ഉണ്ട് നമ്മുടെ മുന്നേയും പിന്നേയും നടന്നവർ ,,, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യജൻമങ്ങൾ