--- പരസ്യം ---

ജോലി അന്വേഷിച്ച് മടുത്തവരാണോ? താല്‍ക്കാലികമായി വരുമാനം വേണോ? ഇതാ നിരവധി അവസരങ്ങള്‍

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

ചേലക്കര, വടക്കാഞ്ചേരി ആണ്‍കുട്ടികളുടെ മോഡല്‍ റെസിഡന്‍ഷന്‍ സ്‌കൂളുകളിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ചേലക്കരയില്‍ എച്ച്.എസ്.ടി ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഗണിതം, എം.സി.ആര്‍.ടി (മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍) തസ്തികകളിലും വടക്കാഞ്ചേരിയില്‍ ഫിസിക്കല്‍ സയന്‍സ്, മലയാളം, എം.സി.ആര്‍.ടി (മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍) തസ്തികളിളുമാണ് ഒഴിവുകള്‍. സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത ഉണ്ടായിരിക്കണം. ഉയര്‍ന്ന യോഗ്യതയും പ്രവര്‍ത്തിപരിചയവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കും.

ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പേര്, ഫോണ്‍ നമ്പര്‍, വിലാസം സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സെപ്റ്റംബര്‍ 25ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളുകളില്‍ ലഭ്യമാക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേരും സ്‌കൂളും പ്രത്യേകം രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചേലക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ – 04884 299185, വടക്കാഞ്ചേരി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍- 04884 235356.

താല്‍ക്കാലിക നിയമനം

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പില്‍ ഐ.സി.എം.ആര്‍ പദ്ധതിയുടെ കീഴിലുള്ള പ്രോജക്ടിലേക്ക് പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട് III എന്ന തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത മൈക്രോബയോളജി, ബയോടെക്‌നോളജി, വൈറോളജി, മോളിക്കുലര്‍ ബയോളജി എന്നിവയിലുള്ള ബിരുദം. ലബോറട്ടറിയില്‍ ജോലി ചെയ്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം തൃശ്ശൂര്‍ ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ സെപ്തംബര്‍ 24 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിനായി എത്തിച്ചേരണം.

എഞ്ചിനീയറിങ് കോളേജില്‍ കരാർ നിയമനം

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റെഷന്‍ പഠന വിഭാഗത്തിലേക്കും കംപ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എന്നീ ട്രേഡുകളില്‍ ട്രേഡ്സ്മാന്‍ തസ്തികകളിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

സെപ്തംബര്‍ 24 ന് അസ്സല്‍ പ്രമാണങ്ങളുമായി രാവിലെ 10.30 നകം സ്ഥാപനത്തില്‍ എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി എസ് സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. വിവരങ്ങള്‍ക്ക് http://geckkd.ac.in.

സ്‌കാനിംഗ് അസിസ്റ്റന്റ് പാനല്‍

സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന്‍ പ്രോജക്റ്റുകളുടെ സ്‌കാനിംഗ് ജോലികള്‍ നിര്‍വഹിക്കുന്നതിലേക്കായി യോഗ്യതയുള്ളവരെ വയനാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലേക്കു താല്‍കാലികമായി പരിഗണിക്കുന്നതിനായുള്ള പാനല്‍ തയാറാക്കുന്നു. സ്‌കാനിംഗ് അസിസ്റ്റന്റ്: യോഗ്യത-പത്താം ക്ലാസ്സ് പാസ്സ്. കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പകല്‍/രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കു മുന്‍ഗണന. പ്രതിഫലം പൂര്‍ത്തീകരിക്കുന്ന ജോലിക്കു അനുസൃതമായി.

www.cdit.org ല്‍ സെപ്റ്റംബര്‍ 18 ന് വൈകീട്ട് അഞ്ചിനകം ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും മാര്‍ക് ലിസ്റ്റും (പത്താം ക്ലാസ്) അപ്‌ലോഡ് ചെയ്യണം.

കുക്ക്

കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ നിലവിലുള്ള 2 ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി സെപ്തംബര്‍ 20 ന് രാവിലെ 10 മണിക്ക് കെഎപി ആറാം ബറ്റാലിയന്‍ വളയം, കല്ലുനിര ക്യാമ്പില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്ക് മാത്രമായി പ്രതിമാസം പരമാവധി 18,225 രൂപക്കാണ് നിയമനം. അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കാന്‍ വരുന്നവര്‍ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം.

--- പരസ്യം ---

Leave a Comment