ഡിഗ്രി കഴിഞ്ഞ് ഒരു ജോലി തേടുകയാണോ? എങ്കിൽ ഇതാ കുടുംബശ്രീയിൽ അവസരം. കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിൽ ബ്ലോക്ക് തലത്തിൽ നിർവ്വഹണത്തിനായി കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പാലക്കാട് , കൊല്ലം ആലപ്പുഴ, ഇടുക്കി, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട,വയനാട് , തിരുവനന്തപുരം ജില്ലകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 20,000 ശമ്പളമായി ലഭിക്കും.
ബിസി-1 -ബ്ലോക്ക് കോ-ഓർഡിനേറ്റർ (നോൺ ഫാം എൽഎച്ച്)
ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ കുടുംബശ്രീ അംഗങ്ങളായവർക്ക് (കുടുംബം ഓക്സിലറി അംഗമായിരിക്കണം) അപേക്ഷിക്കാം. 35 വയസാണ് അപേക്ഷിക്കാനുളള ഉയർന്ന പ്രായപരിധി.20,000 ശമ്പളമായി ലഭിക്കും.
ബിസി 3- ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഐബിസി, ബിഎഫ്. എഎംഐഎസ്)-ബിരുദം പൂർത്തിയായവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. കൂടാതെ വനിതകൾക്ക് മാത്രമേ അപേക്ഷിക്കാനകൂ. ഉയർന്ന പ്രായപരിധി 35 വയസ്. ശമ്പളം 15,000 രൂപ
ബിസി 2- ബ്ലോക്ക് കോർഡിനേറ്റർ (ഫാം എൽ എച്ച്). വിഎച്ച്സി പൂർത്തിയായവർക്ക് (അഗ്രി/ലൈവ് സ്റ്റോക്ക്) അപേക്ഷിക്കാം.
ഓരോ ജില്ലയിലും ഒഴിവുകളും തസ്തികകളും വ്യത്യസ്തമായിരിക്കും. ബ്ലോക്കിലെ സ്ഥിരതാമസക്കാർക്കും തൊട്ടടുത്ത ബ്ലോക്കിൽ കഴിയുന്നവർക്കും മുൻഗണനയുണ്ട്. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്-https://www.kudumbashree.org/careers
സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
വാച്ച്മാൻമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ആർടിഒ യുടെ കീഴിൽ ഉള്ള തോട്ടട ടെസ്റ്റ് ഗ്രൗണ്ട് വാച്ച്മാൻമാരുടെ ഒഴിവിലേക്ക് താൽപര്യമുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെ പ്രായമുള്ള വിമുക്തഭടന്മാർ, കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻകാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം ഡിസംബർ 21 ന് അഞ്ച് മണിക്ക് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്നീഷ്യൻ ഒഴിവ്
പാലാ കെ. എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ ലിംബ് ഫിറ്റിംഗ് സെന്ററിലേക്ക് പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഡിസംബർ 17 രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തും. പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്നോളജിയിൽ ആർ.സി.ഐ. രജിസ്ട്രേഷനോടു കൂടിയ ബിരുദം അല്ലെങ്കിൽ ഡിപ്ളോമ, അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. അസൽ സർട്ടിഫിക്കറ്റുകളും, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഹാജരാകണം. വിശദവിരങ്ങൾക്കു ഫോൺ: 04822215154