ആയിരക്കണക്കിന് മനുഷ്യർക്ക് ഭീഷണിയായിനിൽക്കുന്ന തങ്കമല ക്വാറി പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ബിജെപി മേപ്പയൂർ മണ്ഡലം കമ്മിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.കീഴരിയൂർ തുറയൂർ പഞ്ചായത്തുകളിൽവ്യാപിച്ചു കിടക്കുന്ന തങ്കമല ക്വാറി വളരെ അപകടകരമായ അവസ്ഥയിലാണ് ‘ മീറ്ററുകൾ ആഴത്തിലുള്ള കുഴിയാണ് രൂപപ്പെട്ടത് ‘യാതൊരു മാനദണ്ഡവും പാലിക്കാതെ ദിവസവും നൂറ്കണക്കിന് ക്വാറി വസ്തുക്കൾ ആണ് ഇവിടെ നിന്ന് കയറ്റി അയക്കുന്നത്. ക്വാറിയിൽ രൂപപ്പെട്ട കുഴിയിലെ വെള്ളം സംഭരിച്ചു നിൽക്കുന്നതിനാൽ അത് തകർന്നാൽ സമീപ പ്രദേത്തെ നിരവധി വീടുകൾ തകർന്നടിയും ‘മനുഷ്വ ജീവനും ഭീഷണിയാണ് ‘ ഒറ്റക്കും കൂട്ടായും നിരവധി സമരങ്ങൾ നാട്ടുകാർ നടത്തിയെങ്കിലും ഉദ്യോഗസ്ഥരെയും ഭരണ ക്കാരെയും സ്വാധീനിച്ച് മുതലാളി ക്വാറി പ്രവർത്തനമായി മുന്നോട്ടു പോവുകയാണ്. നാഷണൽ സെൻറർ ഫോർ എർത്ത് സ്റ്റഡീസിന്റെ ഏറ്റവും പുതിയ പഠനം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കോഴിക്കോട് ജില്ലയിലെ പല ക്വാ റികളും അപകടത്തിലാണ് . ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ പ്രവർത്തനാനുമതി നൽകരുത് . ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന തങ്കമല ക്വാറി തുടർന്ന് പ്രവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടും, തങ്കമലക്വാറിക്ക് പ്രവർത്തനാനുമതി നൽകിയ പെർമിറ്റ് റദ്ധാക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി ആഗസ്ത് 27 ന് കാലത്ത് 10.30ന് കീഴരിയൂർ പഞ്ചായത്ത് ഓഫിസിലേക്ക് ബി ജെ പി ബഹുജന മാർച്ചും ധർണ്ണയു സംഘടിപ്പിക്കുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.കെ കെ രജിഷ് , നാഗത്ത് നാരായണൻ, മധുപുഴയരികത്ത്, കെ പ്രദീപൻ, എന്നിവർ പങ്കെടുത്തു.
തങ്കമല ക്വാറി പ്രവർത്തിക്കാൻ അനുവദിക്കരുത് ‘ബിജെപി മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി
By aneesh Sree
Published on: