തണല്‍ – ലൈഫ് ഫൗണ്ടേഷന്‍ സംയുക്ത സംരംഭമായ ‘ലൈഫ് സെന്റര്‍’ നിര്‍മ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

By Abdurahman Keezhath

Published on:

Follow Us
--- പരസ്യം ---

തണല്‍ – ലൈഫ് ഫൗണ്ടേഷന്‍ സംയുക്ത സംരംഭമായ ‘ലൈഫ് സെന്റര്‍’ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ തെനങ്കാലില്‍ ഇസ്മായില്‍ നിര്‍വ്വഹിച്ചു. റെസിഡൻഷ്യൽ സൗകര്യത്തോടെയുള്ള പാലിയേറ്റീവ് കേന്ദ്രം, അഗതി മന്ദിരം, ഫിസിയോതെറാപ്പി കേന്ദ്രം, കമ്യൂണിറ്റി ക്ലിനിക്ക്, കൗണ്‍സിലിംഗ്‌ കേന്ദ്രം, തുടങ്ങിയവ അടങ്ങിയ ബൃഹത്തായ സംവിധാനമാണ് കൊയിലാണ്ടി പെരുവെട്ടൂരിനു സമീപം നിര്‍മിക്കുന്ന കേന്ദ്രത്തില്‍ ഒരുങ്ങുന്നത്.

ചടങ്ങില്‍ ലൈഫ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഹമ്മദ് ടോപ്ഫോം അധ്യക്ഷത വഹിച്ചു. ഹാശിം കെ.ടി സ്വാഗതമാശംസിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ രജീഷ് വെങ്ങളത്ത്കണ്ടി, എ. അസീസ്, ജിഷ പി, സുധ സി, തണല്‍ പ്രസിഡന്റ് സിദ്ദിഖ് കൂട്ടുമുഖം, സി. സത്യചന്ദ്രൻ, മുഹമ്മദ് പായസറകം, അന്‍സാര്‍ കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!