തദ്ദേശസ്വയംഭരണ വകുപ്പും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ചേർന്ന് സംരംഭക സഭ കീഴരിയൂരിൽ ഇന്ന് പഞ്ചായത്ത് ഹാളിൽ

By aneesh Sree

Updated on:

Follow Us
--- പരസ്യം ---

കീഴരിയൂർ :2024 -25 സംരംഭക വർഷം 3.0 പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രാദേശിക തലത്തിലുള്ള സംരംഭക ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ചേർന്ന് സംരംഭക സഭ എന്ന പ്രോഗ്രാം എല്ലാ താദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിവരുന്നു.അതിൻ്റെ ഭാഗമായി കീഴരിയൂർ ഗ്രാമ പഞ്ചായത്തിന്റെ യും കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസിൻ്റെയും ആഭിമുഖ്യത്തിൽ 21-01-2025 രാവിലെ 10.30 ന് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ സംരംഭകസഭ സംഘടിപ്പിക്കുകയാണ്*.സംരംഭങ്ങൾക്ക് കൂടുതൽ ഉത്തേജനം പകരുവാൻ വേണ്ടി സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും രൂപീകരിച്ച പുതിയ സംരംഭങ്ങളുടെയും മുൻപ് പ്രവർത്തിച്ച് പോരുന്ന സംരംഭങ്ങളുടെയും യോഗമാണ് സംരംഭക സഭ സംരംഭകർ പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള ഉചിതമായ പരിഹാര നടപടികളും നിർദേശങ്ങളും കണ്ടെത്തുവാൻ സംരംഭകസഭ ലക്ഷ്യമിടുന്നു. സേവനങ്ങൾ:-

*✅ കേന്ദ്ര സംസ്ഥന സർക്കാരുകളുടെ പദ്ധതികൾ.

✅ MSME യൂണിറ്റുകൾക്കുള്ള ഉദ്യം രജിസ്ട്രേഷൻ.

✅MSME Insurance പദ്ധതി.

✅ഭക്ഷ്യ സംസ്കരണ സംരംഭകർക്ക് 35% സബ്സിഡി സ്കീം.

✅ബാങ്കിങ് നടപടി ക്രമങ്ങൾ.

✅വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും (കെഎസ്ഇബി, fssai,agriculture dprtmnt, ലീഡ് ബാങ്ക്, സഹകരണ ബാങ്ക്, മറ്റു ബാങ്കുകൾ) പ്രതിനിധികളും ഉദ്യോഗസ്ഥരുമായുള്ള ചർച്ച നടത്താനുള്ള അവസരംകൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

അർജുൻ

എൻ്റർപ്രൈസ് ഡെവലപ്പ്മെൻ്റ് എക്സിക്യൂട്ടിവ് 8304875623

--- പരസ്യം ---

Leave a Comment

error: Content is protected !!